ആരാധകർക്ക് കൈകൊടുക്കും,പിന്നെ ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും,ഇതാണ് നിങ്ങളുടെ യഥാർത്ഥ വിജയ്;സംവിധായകന്റെ വെളിപ്പെടുത്തൽ!

തമിഴകത്തിന്റെ സൂപ്പർ സ്റ്റാറാണ് വിജയ്.സിനിമയ്ക്ക് അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വമായാണ് ആരാധകർ വിജയ്‌യെ കണക്കാക്കുന്നത്.അത് അദ്ദേഹത്തിന്റെ ആരാധകരോടുള്ള സമീപനം കൊണ്ടാണ്.തന്റ ആരാധകർക്ക് മറ്റെന്തിനെകാളും വില നൽകുന്നു താനെന്ന് വിജയ് പല ആവർത്തിയും തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോളിതാ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സംവിധായകന്‍ സാമി.

ഇറോട്ടിക് വിഭാഗത്തില്‍ പെടുന്ന വിവാദ ചിത്രങ്ങളായ ഉയിര്‍, സിന്ധു സമവേലി, മിറുഗം, കങ്കാരൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തില്‍ വിജയ് നല്ലൊരു നടനാണെന്നും സാമി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്നത്.ബീഗിൾ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിജയ് ആരാധകരെ കുറിച്ച് പരാമർശിച്ചിരുന്നു ഇതിനെ കുറിച്ചും സ്വാമി സംസാരിക്കുകയുണ്ടായി . രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു.

“നിങ്ങള്‍ ജീവിതത്തില്‍ വലിയ നടനാണ്. നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കും, ആരാധകരാണ് തന്റെ നെഞ്ചില്‍ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുത്തതിന് ശേഷം നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാന്‍ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ഥ അഭിനയം.

എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ 50 കോടി രൂപ പ്രതിഫലം വാങ്ങുന്നതെന്ന് എനിക്ക് അറിയില്ല. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇതില്‍ എവിടെയാണ് നന്മയുള്ളത്, സത്യതസന്ധത ഉള്ളത്. പിന്നെന്തിനാണ് സ്റ്റേജില്‍ കയറി നിങ്ങള്‍ കള്ളങ്ങള്‍ പറയുന്നത്, ഉപദേശങ്ങള്‍ നല്‍കുന്നത്. ഏത്രകാലം നിങ്ങള്‍ക്ക് തമിഴരെ പറ്റിക്കാന്‍ കഴിയും. അഭിനയിക്കുന്നത് വിടൂ…ദയവ് ചെയ്ത സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.’-വീഡിയോയില്‍ സാമി പറയുന്നു.

സാമിയുടെ വീഡിയോയ്‌ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് താരത്തെ താറടിക്കാനുള്ള മനഃപൂര്‍വ്വമുള്ള ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു.

director swamis statement about vijay

Sruthi S :