അടിച്ചു മോനെ ഹിറ്റ് !!ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി റിവ്യൂ വായിക്കാം !

ചിരി രാജാവ് ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ കഥാപാത്രങ്ങളെ പോലെ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ചിരിപ്പൂരം തീർത്തിരിക്കുകയാണ്.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ ശ്രദ്ദേയ കേന്ദ്രം . സിനിമയുടെ പേര് പോലെ തന്നെ ഇന്റര്നാഷനലിൽ തുടങ്ങി ലോക്കലായി അവസാനിക്കുന്നതാണ് കഥ.

മലേഷ്യയിലാണ് കഥയുടെ തുടക്കം. ഡോക്ടർ രാഹുൽ സുഹൃത്തുക്കളോട് വളരെ അടുപ്പമുള്ള വ്യക്തിയാണ്. എന്നാൽ രാഹുലിന്റെ ‘അമ്മ ഇതിനെതിരാണ്. എന്നാൽ അവിടെ നിന്നും നാട്ടിലേക്ക് എത്തി കേരളത്തിൽ വിവാഹം കഴിച്ച് ജീവിക്കാൻ ഒരുങ്ങുകയാണ് രാഹുൽ.

ഇതിനിടയിൽ ഉണ്ടാകുന്ന കുറെ സംഭവങ്ങളും രസകരമായ മുഹൂര്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒടുവിൽ കഥ എവിടെ തുങ്ങിയോ അവിടെ തന്നെ എത്തിച്ചേരുന്നു.

രണ്ടു മണിയ്ക്കൂർ സമയം തിയേറ്ററിൽ നിറഞ്ഞ ചിരികൾ സിനിമയെ ആളുകൾ ഏറ്റെടുത്തതിന്റെ സൂചനയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ ശബ്ദത്തിൽ പറയുന്നു , ഇതൊരു ഫുൾ കോമഡി എന്റർടൈൻമെന്റ് ആണെന്ന്.

എന്തായാലൂം ഹരിശ്രീ അശോകൻ നിരാശപ്പെടുത്തിയില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച സ്ക്രിപ്റ്റും സിനിമക്ക് പിന്തുണ ആയി.

മനസ്സറിഞ്ഞു ചിരിക്കാൻ ആഗ്രഹിക്കുന്നവർക്കു ഒന്നും നോക്കാതെ ധൈര്യമായി ടിക്കറ്റ് എടുക്കാം ഇതേ നമ്മടെ അശോകൻ ചേട്ടന്റെ ചിരി വിരുന്നു തന്നെയാണ്.

International Local Story review

Sruthi S :