ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയില്‍ ആലേഖനം ചെയ്ത് കൊച്ചുമക്കള്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണ്. ഇപ്പോഴും ഈ അപ്രതീക്ഷിത വിയോഗ വാര്‍ത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് ഇന്നസന്റ് അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ കല്ലറയ്ക്കും ഒരുപാട് പ്രത്യേകതകളുണ്ട്.

ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് കല്ലറിയില്‍ പതിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ഇന്നസന്റിന്റെയും അന്നയുടെയും ആശയമായിരുന്നു ഇത്.

ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെ ആ കല്ലറയില്‍ കാണാം. കാബൂളിവാല, ദേവാസുരം, രാവണപ്രഭു, ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് ഇപ്പോഴും എത്തിച്ചേരുന്നത്.

Vijayasree Vijayasree :