നവകേരള സദസ് അഭിമാനം, അപൂര്‍വ്വ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം; ഇന്ദ്രന്‍സ്

നവകേരള സദസ് അഭിമാനമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. ഈ അപൂര്‍വ്വമായ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം ഉണ്ടെന്നും, കലാകാരന്മാരോട് ഇപ്പോഴുള്ളത് പോലെ ഇനിയും സ്‌നേഹം സര്‍ക്കാര്‍ തുടരണമെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ഇന്ദ്രന്‍സ് പറഞ്ഞു.

രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് സംവിധായകന്‍ രാജസേനന്‍ പറഞ്ഞു.

തീര്‍ച്ചയായും ആശയപരമായ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച ചെയ്യാനും നമ്മുടെ നാടിന് വേണ്ട ആവശ്യങ്ങള്‍ പറയാനും ആശയങ്ങള്‍ പങ്കിടാനും ഇത്രയും മനോഹരമായ അവസരം മുന്‍പ് ഉണ്ടായിട്ടില്ല എന്നും രാജസേനന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നവകേരള സദസിന്റെ ഭാഗമായി ഇടപഴഞ്ഞിയല്‍ നടന്ന പ്രഭാതയോഗത്തില്‍ ഇന്ദ്രന്‍സിനൊപ്പം രാജസേനനും ഉണ്ടായിരുന്നു.

Vijayasree Vijayasree :