ഞാൻ മമ്മൂക്കയുടെ പേരോ ലാൽസാറിന്റെ പേരോ പറഞ്ഞിട്ടില്ല, പക്ഷെ പിറ്റേ ദിവസം ഇത് വലിയ വാർത്തയായി – വിശദീകരണവുമായി ഇന്ദ്രൻസ് !!
സംസ്ഥാന പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് ഇന്ദ്രൻസ് . വിവാദങ്ങൾക്കൊടുവിൽ മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തതോടെ പുരസ്‌കാര ചടങ്ങിന്റെ മാറ്റ് ഇരട്ടിയായി. പുരസ്‌കാര നിറവിലും താരങ്ങളുടെ ഫാൻസിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പരാമർശം ചർച്ചയായിരുന്നു. അതിനു മറുപടി പറയുകയാണ് ഇന്ദ്രൻസ് .
“ശരിക്കും ഞാൻ അന്ന് പത്രസമ്മേളനത്തിനായി പോയതൊന്നുമല്ല. പാലക്കാട് സുഹൃത്തുക്കളോട് കുറച്ചു നേരം സംസാരിച്ചിരിക്കാം എന്നു കരുതിപ്പയതാണ്. അപ്പോഴാണ്, പത്രക്കാർ വന്ന് ഫാൻസ് അസോസിയേഷനുകളെപ്പറ്റി ചോദിക്കുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു, ഫാൻസുകാർ വന്ന് മറ്റുള്ളവരുടെ ചിത്രങ്ങൾ കൂകിത്തോൽപ്പിക്കുന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു അത് തെറ്റാണ്. ഫാൻസുകാരോടൊപ്പം വരുന്ന ഗുണ്ടകളെയാണ് ഞാൻ ഉദ്ദേശിച്ചത്.
അവർ വന്ന് തീയറ്ററുകൾ തല്ലിപ്പൊളിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിക്കും ഫാൻസായിട്ടുള്ളവർക്ക് ഇത് ദോഷം ചെയ്യും. അവർ അറിയാതെയാണ് ഇത് സംഭവിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികൾ ഇത് മനസിലാക്കുമെന്ന് കരുതുന്നു, ഇതിൽ ഞാൻ മമ്മൂക്കയുടെ പേരോ ലാൽസാറിന്റെ പേരോ പറഞ്ഞിട്ടില്ല, പക്ഷെ പിറ്റേ ദിവസം ഇത് വലിയ വാർത്തയായി, ചർച്ചയായി. അതിൽപ്പിന്നെ എന്തെങ്കിലും പറയാൻ പേടിയാണ്– ഇന്ദ്രൻസ് പറഞ്ഞു.
indrans about his controversial comment