ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ അപ്പാവി ആരാണെന്ന് മനസ്സിലായോ ?!

ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ അപ്പാവി ആരാണെന്ന് മനസ്സിലായോ ?!

ആ ചിത്രത്തിൽ കാണുന്ന ആ അപ്പാവി പയ്യൻ ഇന്ന് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുന്ന ഒരു സിനിമാതാരമാണ്. മറ്റാരുമല്ല, തെലുങ്ക് സിനിമാ ലോകത്ത് നിന്നും നമ്മുടെ മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്ന വിജയ് ദേവരകൊണ്ട. ഈ പേര് കേരളത്തിൽ കേൾക്കാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. മുൻപ് കുറച്ചു സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘അർജ്ജുൻ റെഡ്ഢി’ എന്ന ഒരൊറ്റ സിനിമയാണ് ഇത്രയധികം ആരാധകരെ വിജയിക്ക് സൃഷ്ടിച്ചു കൊടുത്തത്.

2011ൽ നുവ്വില എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിജയ് കുറച്ചു സഹനടനായും നടനായുമൊക്കെ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അർജ്ജുൻ റെഡ്ഢി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടി. 4 കോടി ബജറ്റിൽ നിർമ്മിച്ച സിനിമ നേടിയത് 51 കോടിയിലധികം രൂപയായിരുന്നു.

പിന്നീട് ദുൽഖറിനും കീർത്തിക്കുമൊപ്പം ‘മഹാനടി’ എന്ന ബഹുഭാഷാ ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു വിജയ് കാഴ്ച്ചവെച്ചത്. ഇനി പുറത്തിറങ്ങാനുള്ള ഗീത ഗോവിന്ദത്തിലെ പാട്ടുകളെല്ലാം തന്നെ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയൊട്ടാകെ സ്‌ത്രീകളടക്കമുള്ള ഒരു വലിയ ഫാൻ ബേസ് തന്നെ വിജയ് ദേവരകൊണ്ടക്ക് ഉണ്ട്.

Vijay Devarakonda old photos

Abhishek G S :