പരമ്പര നേടുക എന്ന ലക്ഷ്യവുമായി നീലപ്പട ;അവസാന ഏക ദിനം ഇന്ന്

ഡൽഹി ഫിറോസ് ഷാഹ് കോട്ലയിൽ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കു എതിരെ അവസാന ഏക ദിന മത്സരത്തിന് ഇറങ്ങും .ലോകകപ്പിന് ഇനി രണ്ടു മാസം മാത്രം ഇരിക്കെ ഇരു ടീമുകളും പരമ്പര നേട്ടം ലക്ഷ്യ ഇടുന്നതോടെ മത്സരം ആവേശത്തിലാകും .നാല് മതസരങ്ങൾ കഴിയുമ്പോൾ ഇരു ടീമുകളും 2 -2 നു ഒപ്പത്തിന് ഒപ്പം ആണ് നിൽക്കുന്നത് .

മൊഹാലിയിൽ 358 റൺസെടുത്തിട്ടും നാല് വിക്കറ്റ് തോൽവി നേരിട്ട ഞെട്ടലിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ശിഖർ ധവാനും 95 റൺസെടുത്ത രോഹിത് ശർമ്മയും ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആശ്വാസം. അവസാന രണ്ട് കളിയും ജയിച്ച കരുത്തിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന ഏകദിനമാണിത്.

ഡൽഹി ഫിറോസ് ഷാഹ്‌ കോട്ല ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിടിച്ച ആയതു കൊണ്ട് തന്നെ ഇന്നും 300 അധികം റൺസ് പ്രതീക്ഷിക്കാം .ഉച്ചക്ക് 1 .30 മുതലാണ് കളി .

india australia 5th odi

Abhishek G S :