പുതിയ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ഇമ്രാന്‍ ഖാനോട്, വീട് പണിയാന്‍ എവിടെ നിന്നാണ് പണം എന്ന് കമന്റ്; വൈറലായി നടന്റെ മറുപടി

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആ പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

വര്‍ഷങ്ങളായി താന്‍ വീടിന്റെ പണിയിലായിരുന്നെന്നാണ് താരം പോസ്റ്റില്‍ പറയുന്നത്. വീട് സ്വയം ഡിസൈന്‍ ചെയ്തതാണെന്നും താരം വ്യക്തമാക്കിയിരുന്നു. വീട് പണിയാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

പിന്നാലെ കമന്റിന് മറുപടിയുമായി താരം എത്തി. 2000ന്റെ പകുതിയില്‍ ഞാന്‍ കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം മറുപടിയായി കുറിച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

പ്രകൃതി മനോഹരമായ സ്ഥലത്താണ് താരം വീട് നിര്‍മിച്ചിരിക്കുന്നത്. സ്ഥലം വാങ്ങിയതു മുതലുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ജാനേ തൂ യേ ജാനേനാ, ഡല്‍ഹി ബെല്ലി, ലക്ക്, മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തുടങ്ങിയ സിനിമകളിലാണ് ഇമ്രാന്‍ ഖാന്‍ വേഷമിട്ടിട്ടുള്ളത്.

Vijayasree Vijayasree :