മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 33 വയസായ താരത്തിന്റെ കല്യാണ വിശേഷങ്ങൾ ആരാധകർ എപ്പോഴും തിരക്കാറുണ്ട്.
ഇപ്പോഴിതാ കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഏതാനും ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം ‘ഞാന്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോട് പ്രണയത്തിലാണ്; കാലാതീതമായ സൗന്ദര്യവും വികാരവും അതിന്റെ ലാളിത്യത്തില്‍ പകര്‍ത്തുന്നു’ എന്നാണ് ചിത്രത്തിന് അടികുറിപ്പായി നടി നൽകിയിരിക്കുന്നത്.
ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അനുശ്രീയെ നവവധുവായി ഒരുക്കിയിരിക്കുന്നത് സജിത്ത് ആന്റ് സുജിത്താണ്.
ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് നൈയന്‍ ഫ്രെയിംസാണ്. അലങ്കര്‍ ബൊട്ടീക്കിന്റെ സാരിയും, മെറാള്‍ഡ് ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങലും ധരിച്ച അനുശ്രീയെ യഥാർത്ഥത്തിൽ പെര്‍ഫക്ട് ബ്രൈഡല്‍ ലുക്ക് എന്നുപറയാം.