ഇത് ഞങ്ങളുടെ കഥ; മേളയിൽ സിനിമ കാണാൻ നേരിട്ടെത്തി കാടിന്റെ മക്കൾ!

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തങ്ങൾ അഭിനയിച്ച സിനിമ കാണാൻ നേരിട്ടെത്തി കാടിന്റെ മക്കൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തു ചേര്‍ന്നപ്പോള്‍ പ്രതിനിധികളും ആവേശത്തിലായി. ആദിവാസി സമൂഹത്തിന്റെ ജീവിതവും കഥയും പറയുന്ന കെഞ്ചിര ഇന്ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ചു . മനോജ് കാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു.

സിനിമയിലെ നായിക നായകർ ആദിവാസികളാണ്. സിനിമയിൽ അഭിനയിച്ച ആദിവാസികളായ കലാകാരന്മാരോടൊപ്പം. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ സിനിമ കാണാനെത്തി. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയായിരുന്നില്ല,, ജീവിച്ച് കാണിക്കുകയായിരുന്നുവെന്ന് എ കെ ബാലൻ പറഞ്ഞു.

”മോഹൻലാലും മമ്മൂ ട്ടിയും അഭിനയിക്കുമ്പോൾ ഞങ്ങളും കൊതിയ്ക്കാറുണ്ട്, അഭിയനയിക്കാൻ. മനോജ് സർ ഉള്ളത് കൊണ്ടാണ് ഈ ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചത് അതിന് ഒരുപാട് നന്ദി”യെന്ന് ആദിവാസി മൂപ്പൻ പറഞ്ഞു.

IFFK 2019

Noora T Noora T :