10 ചലച്ചിത്ര മേളകളിൽ പ്രദർശനം; രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ; കേരളത്തിൽ ആദ്യ പ്രദർശനവുമായി വെയിൽ മരങ്ങൾ ഇന്ന് ഐഎഫ്എഫ് കെ യിൽ!

ലോകത്തെ ഏറ്റവും പ്രധാന മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ ഡോ ബിജുവിന്റെ വെയിൽ മരങ്ങൾ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് പ്രദർശിപ്പിക്കും. ന്യൂ തിയറ്റർ സ്‌ക്രീൻ 1 ലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

10 ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം കൂടിയാണ് ഇന്ന് നടക്കുന്നത് . ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.

കേരളത്തിലെ ദരിദ്രരായ ദളിത് കുടുംബത്തെ പ്രളയം തകർക്കുകയും അതിനെ അതിജീവിക്കാൻ ഹിമാചൽ പ്രദേശിലെ ഒരു കാപ്പി തോട്ടത്തിൽ കാവൽക്കാരനായി അവർ ജോലിയ് ചെയ്യുകയാണ് . പ്രകൃതിയിലെ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ത്വരയെ ഈ ചിത്രം ആവിഷ്കരിക്കുകയാണ്. ജാതി സൃഷിട്ടിക്കുന്ന സാമൂഹികമായ വിവേചനങ്ങൾ ഈ സിനിമയിലുടെ തുറന്നുകാട്ടപ്പെടുന്നു.

IFFK 2019

Noora T Noora T :