അന്താരാഷ്ര ചലച്ചിത്രമേളയിൽ രണ്ടാം ദിനത്തിൽ 64 ചിത്രങ്ങൾ;ഫിലാസ് ചൈല്‍ഡ് ആദ്യ മത്സര ചിത്രം

രാജ്യാന്തര ചലച്ചിത്രമേള പ്രൗഢ ഗംഭീരത്തോടെ ഇന്നലെ തുടക്കമായി. മത്സരസരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ രണ്ടാം ദിവസം 64 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 14 തിയേറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക.

ഫിലാസ് ചൈല്‍ഡാണ് ആദ്യ മത്സര ചിത്രം. 1880 ൽ ദാക്ഷണ്യഫ്രിക്കയിൽ നടന്ന സംഭവമാണ് സിനിമയുടെ ആധാരം. ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളറും ഇന്ന് കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വായനാട്ടിലെ തിരുനെല്ലി കോളനിയിലെ ആദിവാസി ഗോത്ര സമൂഹമായ അടിമ സമുദായത്തിന്റെ ആചാര ബന്ധമായ ജീവിതത്തിന്റെയും അതിജീവനത്തിനേയും കുറിച്ചാണ് സിനിമ പറയുന്നത് . ലോക സിനിമ വിഭാഗത്തില്‍ ഗുട്ടാറസിന്റെ ‘ വേര്‍ഡിക്ട്’ എന്ന ചിത്രം ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട് . ചിത്രമാകട്ടെ വെനീസ് ചലച്ചിത്ര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്.

ജോര്‍ജ് ഹോര്‍ഹെ സംവിധാനം ചെയ്ത ‘ ബാക്ക് ടു മരക്കാന'( പോര്‍ച്ചുഗീസ്), കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ‘ നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങള്‍ ഏഷ്യന്‍ പ്രീമിയര്‍ ആയാണ് പ്രദര്‍ശിപ്പിക്കുന്നത്. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ‘ നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍’,പെമ സെഡന്‍ സംവിധാനം ചെയ്ത ‘ബലൂണ്‍ ‘,ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇന്‍ ദി ഫ്യുചന്‍ മൗണ്ടേന്‍സ്’,ഡെസ്‌പൈറ്റ് ദി ഫോഗ്,എ ഡാര്‍ക്ക് ഡാര്‍ക്ക് മാന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

IFFK 2019

Noora T Noora T :