IFFK 2019; മത്സരചിത്രങ്ങളിൽ ഇടം നേടി മലയാളത്തിൽ നിന്നും ജെല്ലികെട്ടും വൃത്താകൃതിയിലുള്ള ചതുരവും!

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും കൃഷാന്ദിന്‍റെ വൃത്താകൃതിയിലുള്ള ചതുരവുമാണ്. അതെ സമയം രണ്ട് ഇന്ത്യൻ സിനിമകൾ കൂടി മത്സരവിഭാഗത്തിൽ ഉണ്ട്.

മത്സരവിഭാഗത്തിൽ ഉള്ള സിനിമകളിൽ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്.മ ല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

ലബനൻ സംവിധായകൻ അഹമ്മദ് ഗോസൈനിന്‍റെ ‘ഓൾ ദിസ് വിക്ടറി’, ഫ്രഞ്ച് സംവിധായകൻ ബോറിസ് ലോജ് കീന്‍റെ ‘കമീൽ’, സൗത്ത് ആഫ്രിക്കൻ സംവിധായകൻ ബ്രട്ട് മിഖായേലിന്‍റെ ‘ഫിയലാസ് ചൈൽഡ്’, ചൈനീസ് സംവിധായകൻ യാങ്ങ് പിങ്ങ് ഡാവോയുടെ ‘മൈ ഡിയർ ഫ്രണ്ട്’, സീസർ ഡിയസിന്‍റെ ഫ്രഞ്ച് സിനിമ ‘അവർ മദേഴ്സ്’, ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടണ്ണിന്‍റെ ‘പക്കറെറ്റെ’, റഷ്യൻ സംവിധായകൻ മിഖായേൽ ഇഡോവിന്‍റെ ‘ദി ഹ്യൂമറിസ്റ്റ്’, ഹൊസെ മറിയ കബ്രാലിന്‍റെ ‘ദി പ്രൊജക്ഷനിസ്റ്റ്’, ജപ്പാനീസ് സംവിധായകൻ ജോ ഒഡാഗിരി ‘ദേ സേ നത്തിങ്ങ് സ്റ്റേയിസ് ദി സേം’, ഓസ്ട്രിയൻ സംവിധായകൻ ഹിലാൽ ബെയ്ദറോവിന്‍റെ ‘വെൻ ദി പെർസിമൺസ് ഗ്രോ’ എന്നിവയാണ് മത്സര വിഭാഗത്തിലേക്കുള്ള 10 വിദേശചിത്രങ്ങൾ.

IFFK 2019

Noora T Noora T :