മോഹൻലാൽ സമ്മതിച്ചിട്ടും നമ്പിനാരായണൻ്റെ കഥ പറയുന്ന ചിത്രം നടക്കാത്തതെന്ന് കൊണ്ട്? കാരണം വ്യക്തമാക്കി സംവിധായകൻ..

എസ്.ആർ.ഒ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം മോഹൻലാലിനെ നായകനാക്കി താൻ സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് നാരായൺ മഹാദേവൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു ആനന്ദ് മഹാദേവൻ. അദ്ദേഹത്തിന്റെ മായിഘട്ടിന് മികച്ച പ്രതികരണമാണ് മേളയിൽ ലഭിച്ചത്. ഉദയകുമാർ ഉരുട്ടികൊലകേസിന്റെ തനത് ആവിഷ്‌കാരമാണ് മായിഘട്ട്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആനന്ദ് മഹാദേവൻ, മോഹൻലാൽ ചിത്രത്തെ കുറിച്ച് മനസു തുറന്നത്.

ഐ. എസ്. ആർ.ഒ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം മോഹൻലാലിനെ നായകനാക്കി താൻ സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് നാരായൺ മഹാദേവൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു ആനന്ദ് മഹാദേവൻ. അദ്ദേഹത്തിന്റെ മായിഘട്ടിന് മികച്ച പ്രതികരണമാണ് മേളയിൽ ലഭിച്ചത്. ഉദയകുമാർ ഉരുട്ടികൊലകേസിന്റെ തനത് ആവിഷ്‌കാരമാണ് മായിഘട്ട്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ഒരു ഓൺലൈൻ സാധ്യമാക്കുന്ന നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആനന്ദ് മഹാദേവൻ, മോഹൻലാൽ ചിത്രത്തെ കുറിച്ച് മനസു തുറന്നത്.
ഞാൻ നമ്പി നാരായണന്റെ പടം ചെയ്യാനിരുന്നതാണ്.

മോഹൻലാൽ സാർ ആയിരുന്നു മുഖ്യവേഷത്തിൽ. അദ്ദേഹം ഓകെ പറഞ്ഞതുമാണ്. പക്ഷേ എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. കാരണം ആ ചിത്രം കൊമേർഷ്യൽ ആയിരുന്നെങ്കിലും ഒരു ഫോർമുലകഥയായിരുന്നില്ല. ഒരു പാട് പ്രത്യേകതകൾ ആ കഥയ്‌ക്കുണ്ട്. പക്ഷേ ഇവിടുള്ളവർക്ക് പണം മാത്രമാണ് ലക്ഷ്യം. നമ്മുടെ സിനിമകൾ അന്താരാഷ്‌ട്ര വേദികളിൽ എത്തുന്നത് അവർക്ക് ഒരു വലിയ കാര്യമേയല്ല. കേരളത്തിലെ മാത്രം കാര്യമല്ല ഇത്. ഇന്ത്യയിൽ എമ്പാടും ഇങ്ങനെ തന്നെയാണ്’-ആനന്ദ് മഹാദേവൻ പറഞ്ഞു. എന്നാൽ തനിക്ക് മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും. സാഹചര്യങ്ങൾ ഒത്തുവന്നാൽ മലയാളത്തിൽ സിനിമ സംവിധായനം ചെയ്യുമെന്നും മലയാളി കൂടിയായ അദ്ദേഹം വ്യക്തമാക്കി.

IFFK 2019

Noora T Noora T :