തലസ്ഥാന നഗരിയിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള തകൃതിയായി നടക്കുന്നു.ഇത് ഇപ്പോൾ നാലാം ദിവസം പിന്നിടുകയാണ്.അപ്പോഴും ചലച്ചിത്ര മേളയ്‌ക്കെതിരെ ചില വിമർശനങ്ങൾ ഉയരുകയാണ്.
ഇന്ത്യയിൽ സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന മറ്റു ചലച്ചിത്ര മേളകളും നമ്മുടെ മേളയും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്.പലയിടത്തും ഒരു മുഖമില്ലാത്ത മേളയാണ് മേധാവിത്തപരമാണ് അവിടത്തെ കാര്യങ്ങൾ.എന്നാൽ അത്തരമൊരു മേധാവിത്തം ഒരിക്കലും ഐ എഫ് എഫ് കെ യിൽ കാണാൻ സാധിക്കില്ല.ഇവിടെ ആർക്കു വേണമെങ്കിലും എപ്പോഴും അക്കാദമി ചെയർമാനോടും ,സെക്രട്ടറിയോടെല്ലാം സംസാരിക്കാം ചോദ്യം ചെയ്യാം.മറ്റിടങ്ങളിൽ ചോദ്യം ചെയ്യാനാകുമോ? അതാണ് ഇതൊരു അതിഗംഭീരമായ മേളയാണെന്ന് ബീനാപോൾ പറയുന്നത്.
അങ്ങനെയിരിക്കെ ഇതാ ഐ എഫ് എഫ് കെ യിൽ ഒരു കൂട്ടായ്മ്മ ചില കാര്യങ്ങൾ ആവശ്യപെടുന്നു. IFFK പരിഷ്കരിക്കപ്പെടുക എന്നതും സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുക എന്നതുമാണ് ഈ കൂട്ടായ്മ്മ അടിയന്തിരമായി ലക്ഷ്യമിടുന്നത്.അതിനെന്തായിരിക്കും ഒരു ഉത്തരം,അവർക്കു ചോദിക്കാനുള്ളത് ഇത്രയുമാണ്,.IFFK യിലെ മലയാള സിനിമകളുടെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ കുറെ വർഷങ്ങളായെങ്കിലും കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്,’ഇന്ന് മലയാള സിനിമാ’ വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ കച്ചവട സിനിമയ്ക്കും കലാ സിനിമയ്ക്കുമായി വീതിച്ചു നൽകുക എന്നത്. മിക്കപ്പോഴും തിരഞ്ഞെടുക്കപ്പെടുന്ന ഒരുപാട് ചിത്രങ്ങൾ കേരളത്തിൽ തീയേറ്ററുകളിൽ നിറഞ്ഞോടി ശേഷം ഡിവിഡി ഇറങ്ങിയതും, ടെലിവിഷമുകളിൽ നിരവധി വരുന്നതും വന്നതുമായിരിക്കും ഇങ്ങനെ പലയിടങ്ങൾ പ്രദർശിപ്പിക്കപെടുന്നു.ഓൺലൈൻ മാധ്യമങ്ങളിലും ലഭ്യമാകുന്നതുമാണ്.ഈ വർഷവും അതിനൊരുമാറ്റവും ഇല്ലെന്നുള്ളതാണ് അതിന്റെ സത്യം.
IFFK യിലെ ഈ വർഷം തിരഞ്ഞെടുത്ത മലയാള ചിത്രങ്ങൾ ഇവയൊക്കെ…ജെല്ലിക്കെട്ട്,ഉണ്ട,ഉയരെ,വൈറസ്,കുമ്പളങ്ങി നൈറ്റ്സ്,ഇഷ്‌ക്,ആൻഡ് ദ ഓസ്കാർ ഗോസ്റ്റ് ടു, രൗദ്രം,2018 എന്നീ സിനിമ തീയേറ്ററുകളിൽ റീലീസ് ചെയ്ത് പലതും വൻ വിജയം നേടിയതുമാണ്.സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറി പതിവായി കച്ചവട സിനിമാക്കാർക്ക് മാത്രം പ്രാതിനിധ്യമുള്ള ഒന്നായിമാറുമ്പോൾ എവിടെ ചില സ്വപ്നങ്ങൾ നഷ്ടമാകുന്നു,അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു പ്രതികൂല അന്തരീക്ഷം ദേശീയതലത്തിൽ സ്വതന്ത്ര സിനിമകളെ സംബന്ധിച്ച് നിലനിൽക്കുമ്പോൾ കേരളം അതിൽ നിന്നും മാറി സഞ്ചരിക്കേണ്ടത് അനിവാര്യമാണ്.
അതുകൊണ്ട് തന്നെയാണ് ഈ വര്ഷം IFFK യിലെ ക്രമക്കേടുകൾ ചോദ്യം ചെയ്യപ്പെടണം എന്ന ഒരു ഉറച്ച നിലപാടിലേക്ക് ഒരുകൂട്ടം സ്വതന്ത്ര സിനിമാ പ്രവർത്തകർ എത്തിച്ചേർന്നിരിക്കുന്നത്.IFFK യെയും സ്വതന്ത്ര സിനിമകളെയും സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ തേടുന്നതിന്റെ ഭാഗമായാണ് മൂവ്മെന്റ് ഇൻഡിപെൻഡന്റെ സിനിമ എന്ന ഒരു കൂട്ടായ്മ്മ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.IFFK പരിഷ്കരിക്കപ്പെടുക എന്നതും സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുക എന്നതുമാണ് ഈ കൂട്ടായ്മ്മ അടിയന്തിരമായി ലക്ഷ്യമിടുന്നത്.
IFFK 2019