IFFK 2019-മാധ്യമങ്ങൾക്കുള്ള നിർദ്ദേശം!

രാജ്യാന്തര ചലച്ചിത്രമേള തകൃതിയായി നടക്കുകയാണ്.ഒരു മേള സംഘടിപ്പിക്കുക എന്നത് ഒരു വലിയ കൂട്ടായിമയുടെ പ്രയത്നത്തിന്റെ ഫലമാണ്.അതിൽ മീഡിയയും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.അപ്പോൾ ഉത്തരവാദിത്തം മീഡിയയുടെയും ഒരു ഘടകമാണ്.’

നൂറു ശതമാനവും നീതി പുലർത്തുക എന്നതാണ് IFFK യിൽ നാം ഓരോരുത്തരും ചെയ്യേണ്ടത്.ആയതിനാൽ തന്നെ നമ്മുടെ കൂട്ടായിമയുടെ ഭാഗമായി തിയേറ്ററുകളിൽ സിനിമകൾ കാണാനെത്തുന്ന ഡ്യൂട്ടി പാസുള്ള മാധ്യമ പ്രവർത്തകർ സ്വന്തം സ്ഥാപനങ്ങളുടെ ഐ ഡി കാർഡുകൾ കൂടി ഒപ്പം കരുതുക.തിയേറ്ററുകളിൽ കയറുന്നതിനു മുൻപുള്ള ഐ ഡി പരിശോധനയോട് സഹകരിക്കാൻ അഭ്യർത്ഥന…

ഇന്ന് ചലച്ചിത്ര മേളയുടെ 4 മത്തെ ദിവസമാണ്..വളരെ ഏറെ ഗംഭീരമായാണ് മേള നടക്കുന്നത്…ഓരോ രാവും പകലും IFFK യിൽ വളരെ പ്രധാനപ്പെട്ട ചിത്രങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്.13 വരെ നീളുന്ന ഈ ചലച്ചിത്ര മഹോത്സവം ഓരോ കലാകാരന്മാരും ആഘോഷമാക്കുകയാണ്.

IFFK 2019

Vyshnavi Raj Raj :