സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയില്ല; പാക് നടിയ വെ ടിവച്ചു കൊ ല്ലാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രശസ്ത പാക് നടിയും സലൂണ്‍ ഉടമയുമായ സൈനബ് ജമീലിനെ കൊ ലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് മുന്‍ ഭര്‍ത്താവെന്ന് വിവരം. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്നും നടി ആക്ഷേപിച്ചു.

ഡിഫെന്‍സ് ബി ഏരിയയില്‍ നടന്ന ആക്രമണത്തില്‍ നിന്ന് ഇവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ സംഘം നടിയ്ക്ക് നേരെ വെടിയുതിര്‍ക്കുയായിരുന്നു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനബ് സംരക്ഷണം ആവശ്യപ്പെട്ടു. ഭീ ഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്നു തന്നെ കൊ ലപ്പെടുത്താന്‍ ശ്രമിക്കുന്നത് മുന്‍ ഭര്‍ത്താവാണെന്നും പറഞ്ഞു.

പ്രതികള്‍ ഉപേക്ഷിച്ച തോക്കും വാഹനവും പൊലീസ് കണ്ടെടുത്തു. വ്യക്തി വൈര്യാഗത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാതിരുന്നതോടെയാണ് മുന്‍ ഭര്‍ത്താവ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൈനബ് പറഞ്ഞു.

Vijayasree Vijayasree :