പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം; ഹാളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത പരിപാടിക്കിടെ പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം നടത്തിയ ഹോളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍.

ന്യൂയോര്‍ക്ക് നഗരത്തിലെ എന്‍.ബി.സി. ന്യൂസ് ആസ്ഥാനത്ത് ‘ബൈഡന്‍ ലേറ്റ് നൈറ്റ് വിത്ത് സെത്ത് മേയേര്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു പ്രതിഷേധം.

സയണിസ്റ്റ് വിരുദ്ധ സംഘടനയായ ‘ജൂയിഷ് വോയ്‌സ് ഫോര്‍ പീസി’ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ച അമ്പതിലധികംപേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

Vijayasree Vijayasree :