തന്റെ 45ാം പിറന്നാള്‍ കാൻസർ ബാധിതനായ അച്ഛന്റെ കൂടെ ആഘോഷിച്ച് ഹൃതിക്ക് റോഷൻ
ഹൃതിക് റോഷൻ തന്റെ 45ാം പിറന്നാള്‍ ആഘോഷിച്ചത് കാൻസർ ബാധിതനായ അച്ഛൻ രാകേഷ് റോഷന്റെ കൂടെയാണ്. ഹൃതിക്ക് റോഷൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
തന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയില്‍ അര്‍ബുദമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നുമുള്ള വാര്‍ത്തയാണ് താരം ആരാധകരെ അറിയിച്ചത്. അതിന് ശേഷം ഓപ്പറേഷന്‍ വിജയം ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഹൃത്വിക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
“ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു സ്‌നേഹത്തിന്റെ ശക്തി അദ്ദേഹത്തിന്റെ കൂടെനിന്നവര്‍ക്കും അദ്ദേഹത്തിന് കരുത്ത് പകര്‍ന്നവര്‍ക്കും നന്ദി” എന്ന ട്വീറ്റും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍ സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് പിതാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായാെന്നും പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദിയും അറിയിച്ച് ഹൃത്വിക് റോഷന്‍ മോദിക്ക് മറുപടി നല്‍കി.
hrithik roshan celebrate his birthday with his father who is cancer patient