മലയാളികളുടെ പ്രിയ നടിയായ ഹണി റോസിന് സിനിമാ ലോകത്ത് ഏറെ ആരാധകരുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ആരാധകരെ നേടിയെടുത്ത താരം എന്താണ് ഇത്രയും നാളായിട്ടും വിവാഹം ചെയ്യാത്തത് എന്നത് ആരാധകര്‍ക്ക് എപ്പോഴുമുള്ള ഒരു സംശയമാണ്.. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ വിവാഹക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്..
ആരാധകര്‍ എന്നോട് എന്തായാലും ഇത് ചോദിക്കണം എന്ന് പറഞ്ഞിരുന്നു.. എന്താണ് വിവാഹം കഴിക്കാത്തത്. എന്ന അവതാരകന്റെ ചോദ്യത്തിന്.. ഇല്ല… ഞാന്‍ ഒരിക്കലും വിവാഹം ചെയ്യില്ല എന്നാണ് നടി അഭിമുഖത്തില്‍ വെച്ച് ഉറപ്പിച്ച് പറഞ്ഞത്.. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം ചെയ്യില്ലെന്നും.. എനിക്ക് വിവാഹത്തില്‍ താല്‍പര്യം ഇല്ലെന്നും നടി പറഞ്ഞു.. ഒരു നടി ആയിരിക്കെ പൊതുയിടങ്ങളില്‍ പോകുന്നതിനെ കുറിച്ചും നടി അഭിമുഖത്തില്‍ വെച്ച് തുറന്ന് പറഞ്ഞു… ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍.. പര്‍ദ്ദ ഇട്ടാണ് ഞാന്‍ പുറത്ത് പോകുന്നത്..ലുലു മാളില്‍ ഞാന്‍ എപ്പോഴും കറങ്ങി നടക്കുന്ന ആളാണ് ഞാന്‍..
പറദ്ദ ഇട്ടാല്‍ നമ്മളെ ആര്‍ക്കും മനസ്സിലാവില്ല.. പക്ഷേ, നമ്മള്‍ കുറച്ച് ഒതുക്കത്തില്‍ നടക്കണം.. ആ വസ്ത്രം ധരിച്ചാല്‍.. പക്ഷേ, എനിക്ക് അതിന് സാധിക്കില്ല.. ഒരിക്കല്‍ ഞാന്‍ പര്‍ദ്ദ ധരിച്ച് പോകുമ്പോള്‍ ഒരു മനുഷ്യന്‍ പെട്ടെന്ന് അടുത്ത് വന്ന് അസലാമുഅലൈക്കും എന്ന് പറഞ്ഞു.. പെട്ടെന്ന് ഞാന്‍ ഒന്ന് സ്റ്റക്കായി.. പെട്ടെന്ന് താങ്ക്യൂ എന്ന് തിരിച്ച് മറുപടി പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഓടിയെന്നാണ്.. നടി പറയുന്നത്..
അങ്ങനെ പറഞ്ഞാല്‍ തിരിച്ച് പറയേണ്ട കാര്യം ഞാന്‍ പഠിച്ച് വെച്ചില്ലെന്നും ഹണി റോസ് പറയുന്നു.. അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹണി റോസ് എത്തുന്നത്.