ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഹിനാ ഖാൻ. ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് അർബുദമാണെന്ന് അറിയിച്ച് താരം രംഗത്തെത്തിയിരുന്നത്. സ്ത നാർബുദം സ്ഥിരീകരിച്ച ദിവസം തന്നെ താൻ പുരസ്കാര പരിപാടിയിൽ പോയ വിവരവും മുടി മു റിച്ചതിനെ കുറിച്ചുമെല്ലാം താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. അമ്മയെ കുറിച്ചാണ് പുതിയ പോസ്റ്റിൽ താരം സംസാരിച്ചിരിക്കുന്നത്. രോഗാവസ്ഥയെ കുറിച്ച് അമ്മയോട് സംസാരിച്ച ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്.
ഈ ദിവസമാണ് തന്റെ രോ ഗസ്ഥിരീകരണത്തേക്കുറിച്ച് അമ്മ തിരിച്ചറിഞ്ഞത്. അമ്മയുടെ മുന്നിൽ ലോകം തകരുകയായിരുന്നിട്ടും അവർ കൈകളിലൂടെ ചേർത്തുപിടിച്ച് എനിക്ക് അഭയവും കരുത്തും നൽകാനുള്ള വഴി കണ്ടെത്തി നൽകി. അമ്മമാർക്കുള്ള സൂപ്പർ പവർ ആണ് അത് എന്നും താരം കുറിച്ചു.
തനിക്ക് അ ർബുധമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഹിന ഖാന്റെ ഈ പോസ്റ്റിന് താഴെ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നത്. പ്രശസ്ത ഡിസൈനറായ മസബ ഗുപ്ത ‘സ്വയം നല്ലപോലെ സൂക്ഷിക്കൂ ഹിന’ എന്നാണെഴുതിയത്. നടി ദൽജീത് കൗർ ‘ ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഹിന, നീ വേഗം തിരിച്ചുവരും’ എന്നാണെഴുതിയത്.
തന്റെ രോഗത്തെ വളരെ പോസിറ്റിവായി സമീപിക്കുകയാണ് ഹിന ഖാൻ. നേരത്തെ ക്യാ ൻസർ ബാധിച്ച സമയത്ത് മുടി മു റിക്കുന്ന വീഡിയോകൾ ഹിന പോസ്റ്റ് ചെയ്‌തിരുന്നു. അപ്പോഴും അമ്മയുടെ സങ്കടത്തേക്കുറിച്ച് ഹിന പറഞ്ഞിരുന്നു. ഇതുവരെ സങ്കൽപിച്ചിട്ടു പോലുമില്ലാത്ത ഒന്നിന് സാക്ഷ്യം വഹിക്കുന്നതിന്റെ സങ്കടത്തിലാണ് തന്റെ അമ്മയെന്നാണ് ഹിന പറഞ്ഞത്.