ശാസ്ത്രലോകത്തെ ഞെട്ടിച്ച് കടലിനുള്ളിൽ ” തലയില്ലാത്ത കോഴി പിശാച് ” !!!

ശാസ്ത്രലോകത്തെ ഞെട്ടിച്ച് കടലിനുള്ളിൽ ” തലയില്ലാത്ത കോഴി പിശാച് ” !!!

Enipniastes eximia, the “headless chicken monster”

പലതരം അത്ഭുതങ്ങൾ ശാസ്ത്രലോകം എന്നും കണ്ടെത്താറുണ്ട്. പല ചുരുളഴിയാത്ത രഹസ്യങ്ങൾക്കും ഉത്തരവും കണ്ടെത്താറുണ്ട് . ഇപ്പോൾ കടലിൽ നിന്നും ഒരു അത്ഭുത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് . ദക്ഷിണ സമുദ്രത്തിന്റെ ആഴങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് ഈ അത്ഭുത ജീവി പതിയുന്നത് . രൂപത്തിന് ചേരുന്ന പേരാണ് സസ്തലോകം ഈ ജീവിക്ക് നൽകിയിരിക്കുന്നത്. ഹെഡ് ലെസ് ചിക്കൻ മോൺസ്റ്റർ അഥവാ തലയില്ലാത്ത കോഴി പിശാച് .

വലിയരൂപത്തില്‍ ചുവന്ന നിറത്തിലാണ് ഈ ജീവിയെ ദൃശ്യങ്ങളില്‍ കാണുന്നത്. പ്രത്യക്ഷത്തില്‍ തലയില്ലാത്ത പോലെയാണ് തോന്നുന്നത്. കടലിന് അടിയില്‍ കാത്തുവെച്ചിരുന്ന അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത കോഴി പിശാച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പാചകത്തിന് വൃത്തിയാക്കി വെച്ച കോഴിയുടെ രൂപവുമായി സാദൃശ്യമുള്ളതിനാലാണ് തലയില്ലാത്ത കോഴി എന്ന് പേരുവീണത്. അത്ഭുത ജീവിയുടെ വീഡിയോ പുറത്തു വിട്ടതോടെ ആകെ അങ്കലാപ്പിലാണ് ലോകം. ഇത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും . സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കോഴി പിശാച്. എന്നാല്‍ അത്ഭുത ജീവിയെ കണ്ട് ശരിക്ക് ഞെട്ടിയിരിക്കുകയാണ് ലോകം. ഇനി കടലില്‍ നീന്താന്‍ പോകുന്നില്ല എന്നുവരെ ചിലര്‍ പറഞ്ഞു കഴിഞ്ഞു.

എന്നാല്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കടലിന്റെ അടിത്തട്ടിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന കടല്‍ പുഴുവിന്റെ വര്‍ഗത്തില്‍പ്പെടുന്ന ജീവിയാണ് ഇത്. ഒരു വര്‍ഷം മുന്‍പ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഇതിന് മുന്‍പ് ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

headless chicken monster found in Atlantic ocean

Sruthi S :