അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി, രക്തത്തിലും ശ്വാസകോശത്തിലും അണുബാധ; ഹാരി പോട്ടര്‍ താരത്തിന്റെ മരണകാരണം പുsvറത്ത്

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ചിത്രമാണ് ഹാരി പോട്ടര്‍. ഈ ചിതര്ത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സിനിമാ താരം റോബി കോള്‍ട്രേയ്‌ന്റെ മരണകാരണം പുറത്ത് വന്നിരിക്കുകയാണ്. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് യു.കെ.യിലെ വിവിധ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്തത്തിലും ശ്വാസകോശത്തിലുമുള്ള അണുബാധ, ഹൃദയസ്തംഭനം എന്നിവയാണ് മരണ കാരണമെന്നാണ് റോബി കോള്‍ട്രേയ്‌ന്റെ മരണ സര്‍ട്ടിഫിക്കറ്റിലുള്ളത്.ഹാരി പോട്ടര്‍, ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരത്തിന് നേരത്തേ തന്നെ അമിത വണ്ണവും ടൈപ്പ്2 പ്രമേഹവുമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് സ്‌കോട്ട്‌ലന്‍ഡിലെ ആശുപത്രിയിലായിരുന്നു റോബി കോള്‍ട്രേയ്‌ന്റെ അന്ത്യം. എന്നാല്‍ അന്ന് മരണകാരണം പുറത്തുവിട്ടിരുന്നില്ല. 72 വയസ്സായിരുന്നു. മരണത്തില്‍ അനുശോചനമറിയിച്ച് ഹാരി പോട്ടര്‍, ജെയിംസ് ബോണ്ട് സിനിമകളിലെയടക്കമുള്ള സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഹാരി പാട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും നിരവധി ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം.

പ്രമുഖ ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ ചിത്രങ്ങള്‍.

Vijayasree Vijayasree :