എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ക്യാരക്ടർ റോളുകളാണ് ഹരിശ്രീ അശോകനെ തേടിയെത്തുന്നതും

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ. നമ്മൾ എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നുമെന്ന് ഹരിശ്രീ അശോകൻ പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും. എല്ലാ ആർട്ടിസ്റ്റുകൾക്കും അത് തോന്നും. നമ്മൾക്ക് ആദ്യമേ കിട്ടില്ല ചിലപ്പോൾ അത്. ചിലത് നൂറ് ശതമാനം അങ്ങ് ഒത്ത് കിട്ടും. ആദ്യം നമ്മൾ തുടങ്ങിവരുന്ന സമയത്ത് കിട്ടാൻ വലിയ പാടാണ്.

പിന്നെ കുറെ നമ്മൾ ഈ ട്രാക്കിലായി കഴിഞ്ഞാലാണ് റെഡിയാകുക. എന്നാലും പൂർണമായിട്ട് കിട്ടില്ല. പൂർണമായിട്ടും ഒരു ക്യാരക്ടർ ആകാൻ ആർട്ടിസ്റ്റിന് ഭയങ്കര ബുദ്ധിമുട്ടാണ്. കിട്ടില്ല അത്രയും. നമ്മൾ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ ഇങ്ങനെ ചെയ്യാമായിരുന്നു, ആ റിയാക്ഷൻ സുഖമായില്ല എന്ന് തോന്നും. സിനിമ കാണുമ്പോഴാണ് ഇത് ഫീൽ ചെയ്യുകയെന്നും നടൻ പറഞ്ഞു.

Vijayasree Vijayasree :