സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്; വെള്ളക്കരം വര്‍ധിപ്പിച്ചതിന് പിന്നാലെ കുറിപ്പുമായി ഹരീഷ് പേരടി

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരം രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരെ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

നടന്റെ കുറിപ്പ് ഇങ്ങനെ;

കേരളത്തിലെ നദികളുടെ പട്ടിക

സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളില്‍ പ്രമുഖമാണ് കേരളത്തിലെ നദികള്‍. 20000 ചതുരശ്രകിലോമീറ്ററില്‍ കൂടുതല്‍ നീര്‍വാര്‍ച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്.

കേരളത്തില്‍ മഹാനദികളീല്ല. 2000ത്തിനും 20,000നും ഇടയില്‍ ചതുരശ്രകിലോമീറ്റര്‍ നീര്‍വാര്‍ച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തില്‍ ഭാരതപ്പുഴ, പെരിയാര്‍, പമ്പാനദി, ചാലിയാര്‍. എന്നിവയെ ഈ വിഭാഗത്തില്‍ പെടുത്താം. ബാക്കിയുള്ളവ ചെറുനദികളാണ്.

44 നദികളാണ് കേരളത്തിലുള്ളത്. 15 കിലോമീറ്ററിലധികം ദൈര്‍ഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തില്‍ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.

50 രൂപ മുതല്‍ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. 1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു.

ഫെബ്രുവരി മൂന്നാം തിയതി പ്രാബല്യത്തില്‍ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോരിറ്റി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വെള്ളക്കരം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Vijayasree Vijayasree :