ഹനാന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചിയെ ഒന്ന് കാണണം, കെട്ടിപ്പിടിച്ച് കരയണം….
സിനിമയില്‍ അവസരം കിട്ടിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണത്തിന് ഇരയായ ഹനാന് ഒരു ആഗ്രഹം കൂടിയുണ്ട്…. ഹനാന് തന്നെ ഉപേക്ഷിച്ചു പോയ തന്റെ വാപ്പച്ചിയെ കാണണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ തന്റെ വാപ്പച്ചിയെ ഒന്നും കാണണം, കെട്ടിപ്പിടിക്കണം എന്നാണ് ഹനാന്‍ പറയുന്നത്.
സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്ത് വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരിത്തരണം എന്നാഗ്രഹിച്ചു. തന്നെ തോളത്തിട്ട് നടക്കണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ ഹനാന്റെ വാപ്പച്ചിയെ വിളിച്ചു. എന്നാല്‍ അവളുടെ വാപ്പച്ചി വന്നില്ല.
ഹനാന് വിഷമം വരുമ്പോള്‍ എല്ലാവരെയും കെട്ടിപ്പിടിച്ച് കരയും. അപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. ഒന്ന് കെട്ടിപ്പിടിക്കണമെന്നും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഹനാന്റെ ആ ആഗ്രഹം സാധിച്ചിട്ടില്ല.
Hanans dream about father