മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മിനി സ്ക്രീനിന്റെ സ്വന്തം പൗർണമിയാണ് താരമിപ്പോഴും.
ഇപ്പോഴിത ഗൗരി കൃഷ്ണൻ വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹ ആഘോഷത്തിരക്കിലായിരുന്നു ഗൗരി കൃഷ്ണൻ. താരത്തിന്റേത് പ്രണയ വിവാഹമാണ്.ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
എന്നാൽ വിവാഹശേഷം സമൂഹമാധ്യമങ്ങളിൽ ഗൗരിയ്ക്ക് എതിരെ വലിയ വിമർശനങ്ങൾ ആയിരുന്നു ഉയർന്നത്. മേക്ക് അപ്പ് കൊള്ളില്ല എന്നെല്ലാം ആരോപണം ഉണ്ടായി. അതോടൊപ്പം മീഡിയയെ നിയന്ത്രിക്കാനും ഗൗരി തന്നയായിരുന്നു മുന്നിലുണ്ടായിരുന്നത്. അതുകണ്ടിട്ടും പലരും താരത്തെ വിമർശിച്ചു.
വിവാഹദിവസം പെണ്ണിന് നാണം വന്നില്ല… എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു.. എന്നെല്ലാം… ഇത്തരത്തിലുള്ള എല്ലാ വിമർശനങ്ങൾക്കും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഗൗരി .
ഗൗരി കൃഷ്ണ പങ്കുവച്ച വാക്കുകൾ വായിക്കാം…
Criticize ചെയുന്ന എല്ലാവർക്കും വേണ്ടി post ചെയുന്നു. വിളിച്ചു വരുത്തിയ guest ഇന് ഒന്നും കല്യാണം കാണാൻ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയകാരോട് മാറാൻ, രണ്ട് സൈഡിലോട്ടോ താഴെ നിന്ന് എടുക്കന്നോ പറഞ്ഞത് തെറ്റാണു എന്റെ മനസാക്ഷിക് തോന്നിയിട്ടില്ല. കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്.. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു , നാണിച്ചു നിന്നില്ല.. എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാറോടു സഹതാപം മാത്രം .”
വളരെയധികം ശ്രദ്ധ നേടിയ ഗൗരിയുടെ പോസ്റ്റിൽ നിരവധി കമെന്റുകളാണ് വരുന്നത്. ഭൂരിഭാഗം പ്രേക്ഷകരും ഗൗരിയെയാണ് സപ്പോർട്ട് ചെയ്യുന്നത്.
ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.
കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഗൗരിയുടെ വീട്ടിൽ നടന്നത്. ഹൽദി,റിസപ്ഷൻ, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകൾ ഗൗരി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
പലപ്പോഴായി ഗൗരിയോടൊപ്പം വിവിധ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ധന്യ മേരി വർഗീസ് അടക്കമുള്ള താരങ്ങളും ഗൗരിയുടെ ഹൽദി, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹൽദിക്ക് പുറമെ മെഹന്ദി ചടങ്ങുകളും ഗൗരി കൃഷ്ണൻ ആഘോഷമായി നടത്തിയിരുന്നു. എല്ലാ ചടങ്ങുകളും താരനിബിഢമായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്. ജനുവരിയിലായിരുന്നു ഗൗരി കൃഷ്ണൻ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്.
എന്നാൽ പിന്നീട് ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ഗൗരി കൃഷ്ണൻ പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്നങ്ങൾ മാറിയതോടെ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി.
about gowri krishnan