‘രണ്ട് പോയിന്റ് നഷ്ടമായാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കരുത്’- ഗംഭീര്‍

താൻ മുന്നേ പറഞ്ഞത് പോലെ പാകിസ്താനെതിരായ എല്ല മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് മുന്‍താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഗംഭീര്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ലോകകപ്പിലെ രണ്ട് പോയിന്റ് നഷ്ടമായാല്‍ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ജൂണ്‍ പതിനാറിനാണ് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് മത്സരം. ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണമെന്നും ഗംഭീര്‍ പറയുന്നു. ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു.

ചില ഘട്ടങ്ങളില്‍ സ്‌പോര്‍ടിന് മുകളില്‍ രാഷ്ട്രീയത്തെ കാണേണ്ട സാഹചര്യമുണ്ടാകും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. പാകിസ്താനെതിരേ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല വേണ്ടത്, നമ്മള്‍ പാകിസ്താനെതിരേ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം- ഗംഭീറിന്റെ വാക്കുകൾ

goutam gambhir says india need not to play a match with pakistaan

Abhishek G S :