ലാലേട്ടന്‍ നില്‍ക്കേണ്ട സ്ഥാനത്ത് ഞാന്‍ കയറി നിന്നു !! ഗോപി സുന്ദര്‍ പറയുന്നത് കേൾക്കൂ…

ലാലേട്ടന്‍ നില്‍ക്കേണ്ട സ്ഥാനത്ത് ഞാന്‍ കയറി നിന്നു !! ഗോപി സുന്ദര്‍ പറയുന്നത് കേൾക്കൂ…

പുലിമുരുകന്‍ ഉള്‍പ്പടെ മോഹന്‍ലാലിന്‍റെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ പശ്ചാത്തല സങ്കേതം ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ ഇത്രയധികം നന്നാവില്ലായിരുന്നുവെന്ന് പലരും പറയാറുമുണ്ട്.എന്നാൽ മോഹൻലാലിൻറെ അഭിനയപാടവത്തെ കുറിച്ച് ഈയടുത്ത് നൽകിയ ഒരഭിമുഖത്തിൽ ഗോപി സുന്ദർ വാനോളം പുകഴ്ത്തുകയുണ്ടായി.

മോഹന്‍ലാല്‍ വരുന്ന ഒരു രംഗത്ത് സൈലന്‍സ് ആണ് ഏറ്റവും ബെറ്റര്‍ എന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദര്‍. അതിന്റെ കാരണവും അദ്ദേഹം തുറന്നു പറയുന്നു. “ഒരു നടന്‍ പെര്‍ഫെക്ഷന്‍ ടു കോറില്‍ എത്തുമ്പോൾ ആ ഭാഗത്ത് ഞാന്‍ നല്‍കുന്ന സംഗീതവും പെര്‍ഫെക്ഷന്‍ ടു കോര്‍ എത്തണം. അങ്ങനെയുള്ള സമയത്ത് എനിക്ക് സംഗീതമില്ല കൊടുക്കാന്‍,അങ്ങനെ വരുമ്പോൾ ലാലേട്ടനെ പോലെയുള്ള നടന്റെ മുന്നില്‍ സൈലന്‍സാണ് ഏറ്റവും വലിയ സംഗീതം.” – ഗോപി സുന്ദര്‍ വിശദീകരിക്കുന്നു.

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്‌ത മിസ്റ്റര്‍ ഫ്രോഡിലെ ഒരു ഗാനരംഗത്തിൽ അഭിനയിച്ചപ്പോള്‍ ലാലേട്ടനില്‍ നിന്ന് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്നും ഗോപി സുന്ദര്‍ പറഞ്ഞു. ഞാന്‍ അഭിനയിക്കുന്ന സമയത്ത് പോയി നിന്നത് ലാലേട്ടന്‍ നില്‍ക്കേണ്ട സ്ഥാനത്തായിരുന്നു, അത് കണ്ടപ്പോള്‍ തന്നെ ലാലേട്ടന്‍ എന്നോട് മാറ്റി നിര്‍ത്തി പറഞ്ഞു. “മോനെ നിന്റെ ജോലി എനിക്ക് ചെയ്യാന്‍ കഴിയില്ല, പക്ഷെ എന്റെ ജോലി നിനക്ക് ചെയ്യാന്‍ കഴിയും” അങ്ങനെയൊക്കെയാണ്‌ ലാലേട്ടന്‍ നമുക്ക് ആത്മവിശ്വാസം നല്‍കുന്നത്. – ഗോപി സുന്ദർ പറഞ്ഞു.

Gopi Sundar about Mohanlal

Abhishek G S :