പലർക്കും വേണ്ടി ഞാൻ രാത്രി ബാർ തുറപ്പിച്ചിട്ടുണ്ട്, മദ്യം ഒഴിച്ച് കൊടുത്തിട്ടുണ്ട്, ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഗ്ലാസ് എന്റെ നേരെ വലിച്ചെറിഞ്ഞവരുണ്ട്, വിവരദോഷിയെന്ന് പറഞ്ഞവരുണ്ട് !! പഴയകാല അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഗോപി സുന്ദർ
ഒരുപാട് കാലം സംഗീത സംവിധായകരുടെ അസ്സോസിയേറ്റ് ആയി നിന്ന ശേഷം സ്വതന്ത്ര സംഗീത സംവിധായകനായ ആളാണ് ഗോപി സുന്ദർ. കോപ്പിയടിയാണെന്ന് പലരും പറഞ്ഞു അപമാനിക്കാനും ഇകഴ്ത്തികാണിക്കാനും ശ്രമിക്കാറുണ്ടെങ്കിൽ പോലും തെന്നിന്ത്യയിൽ ഗോപി സുന്ദറിനുള്ള മാർക്കറ്റ് പല മലയാള സംഗീത സംവിധായകർക്കും സ്വപ്നം കാണാൻ പോലും പറ്റാത്തതാണ്.
അസ്സോസിയേറ്റ് ആയി നിന്ന കാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദർ. പുതുമുഖ സംഗീത സംവിധായകർ ഭീഷണിയാണെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഗോപി സുന്ദറിന്റെ ഈ തുറന്നു പറച്ചിൽ.
അദ്ദേഹത്തിന്റെ വാക്കുകൾ:
“ഒരു സംഗീത സംവിധായകനും കോമ്പറ്റിഷൻ ആണെന്ന് തോന്നിയിട്ടില്ല. കാരണം, ഈ തലമുറയിലെ ഒരു സംഗീത സംവിധായകനും എന്റെ അത്ര കരഞ്ഞിട്ടില്ല. അവർ ആർക്കും വേണ്ടി രാത്രി ബാർ തുറപ്പിച്ചിട്ടില്ല. മദ്യം ഒഴിച്ച് കൊടുത്ത് സൽക്കരിക്കേണ്ട ഗതികേട് വന്നിട്ടുണ്ടാകില്ല.”
“ചായ വാങ്ങിച്ചു കൊടുക്കാൻ പോയിട്ടുണ്ട്. കൊണ്ട് കൊടുത്ത ചായയിൽ മധുരം പോരെന്ന് പറഞ്ഞു എന്റെ നേരെ ഗ്ലാസ്സ് വലിച്ചെറിഞ്ഞവരുണ്ട്. ഒന്നിനും കൊള്ളാത്തവനെന്നും വിവരമില്ലാത്തവനെന്നുമുള്ള പഴികൾ കേട്ട് ഒരുപാട് ദിവസം ഞാൻ ബാത്‌റൂമിൽ കയറി അലറി കരഞ്ഞിട്ടൊക്കെയുണ്ട്. അതൊന്നും വേറെ ആർക്കും ഇല്ലാത്ത അനുഭവങ്ങളാണ്. അത് കൊണ്ട് തന്നെ പേടിയില്ല.” — ഗോപി സുന്ദർ പറയുന്നു.
ഇതിനൊക്കെ പുറമെ പുറത്തു പറയാൻ പറ്റാത്ത പല ബുദ്ധിമുട്ടുകളും അനുഭവിച്ചുണ്ടെന്നും അതൊക്കെ തന്നെയാണ് തന്റെ ഇന്നത്തെ ഈ വളർച്ചക്ക് കാരണമായി തനിക്ക് തോന്നുന്നതെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കാൻ
ക്ലീവേജ് ഷോട്ടുകളോ ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം’..- സംഗീത
Gopi sundar about his bad experiences