സംവിധായകൻ അമൽ നീരദിനും നടി ജ്യോതിർമയിക്കും യുഎഇ ഗോൾഡൻ വീസ

സംവിധായകൻ അമൽ നീരദിനും നടിയും ഭാര്യയുമായ ജ്യോതിർമയിക്കും യുഎഇ ഗോൾഡൻ വീസ . ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി.ഇരുവരും ഒന്നിച്ചാണ് ഇതിനായി നടപടികൾ പൂർത്തിയാക്കിയത്. നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വീസ നൽകിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസ. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഇൗ ദീർഘകാല വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Noora T Noora T :