അറം പറ്റിയ കാപ്‌ഷൻ; പുത്രൻ സാറേ ഈ കോഴി മുട്ട ചുമ്മാ വച്ചാൽ വിരിഞ്ഞു കുഞ്ഞാവില്ല..; സിനിമയ്ക്ക് രൂക്ഷ വിമർശനം!

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ പോപ്പുലറായി നിൽക്കുന്ന സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഏറെ നാൾ കാത്തിരുന്ന ശേഷമാണ് ഗോൾഡ് സിനിമ എത്തിയത്. അത്രയധികം പ്രതീക്ഷ മലയാളികൾക്ക് ഉണ്ടായി. അതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.

കൂടുതൽ പ്രതീക്ഷിക്കല്ലേ… എന്ന ടാഗ് ലൈൻ ആണ് അൽഫോൻസ് എല്ലായിപ്പോഴും ഉപയോഗിക്കാറുള്ളത്. ആദ്യ രണ്ടു വട്ടം അതിൽ വിപരീതമായെങ്കിലും ഇക്കുറി അറംപറ്റി എന്നുവേണം കരുതാൻ.

സിനിമയെ കുറിച്ച് സമൂഹമാധ്യമത്തിൽ വന്ന സനൽ കുമാർ പത്മനാഭന്റെ കുറിപ്പ് വായിക്കാം….

“ലോക സിനിമ ചരിത്രത്തിലെ പുതുമയൊന്നും ഇല്ലാത്ത ചിത്രം …..”
ആദ്യ രണ്ടു വട്ടവും ഇങ്ങനെയൊരു ക്യാപ്‌ഷനും കൊടുത്ത് പുതുമ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അൽഫോൻസ് പുത്രന്റെ മൂന്നാമത്തെ ചിത്രം അതിന്റെ പരസ്യ വാചകം പോലെ അറം പറ്റുകയാണ് …..
ഒരു നല്ല കഥയോ ….തമാശകളോ …പാട്ടുകളോ…പശ്ചാത്തല സംഗീതമോ….ഇടിയോ …പ്രണയമോ.. സൗഹൃദമോ ..നല്ല അഭിനയ മുഹൂർത്തമോ… തുടങ്ങി ഓർത്തു വക്കാൻ ഒന്നുമില്ലാത്ത ഒരു പടം …

ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു സിനിമയിലെ ഒരു നടീനടന്മാർക്കും ഒരു വ്യക്തിത്വം ഇല്ലാത്ത വേഷം കിട്ടുന്നത് ..ലാലു അലക്‌സും, ഷമ്മി തിലകനും , സൗബിനും, ഷറഫുദ്ധീനും, റോഷനും ചെമ്പനും തുടങ്ങി സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകുകയാണ് ….

നെഗറ്റീവ് :
അര മണിക്കൂർ കൊണ്ടു പറഞ്ഞവസാനിപ്പിക്കാവുന്ന പ്ലോട്ട് നെ രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടി…
ചിരിപ്പിക്കുവാൻ വേണ്ടി കുത്തി തിരുകി ചീറ്റിപ്പോയ കോമെഡികൾ……
കഥയിൽ ഒരാവശ്യവുമില്ലാതെ എവിടെ നിന്നോ വന്നു എങ്ങോട്ടൊ പോകുന്ന കുറെ കഥാപാത്രങ്ങൾ…

200 കിലോ സ്വർണമൊക്കെ ചുമ്മാ പത്ത് കിലോ റേഷനരി പോലെ ഡീൽ ചെയ്യുന്ന കഥാപാത്രങ്ങൾ….
ഒരു കയറ്റമിറക്കങ്ങളോ വഴിതിരുവുകളോ ഒന്നുമില്ലാതെ ഫ്ലാറ്റ് ആയി പോകുന്ന തിരക്കഥ..
യൂട്ടൂബിലെ ചാനലുകളിൽ അവതാരകർ പ്രോഗ്രാമിന് ഇടയിൽ ഓരോ പ്രൊഡകറ്റിന്റെ പരസ്യം പറയുന്നത് പോലെ പടത്തിനിടയിൽ വോക്സ്വാഗൻ പോളോ യുടെയും, കാരോതുകുഴി ഹോസ്പിറ്റലിന്റെയും ഒക്കെ ആഡ് കയറ്റുന്ന പരിപാടി!!

പോസിറ്റീവ് :
കോമഡി വേഷങ്ങൾ ചെയ്താൽ കോമഡി ആയി പോകുന്ന പൃഥ്വിയെ നൈസ് ആയി ഉപയോഗിച്ചിരിക്കുന്നു..
കൂമന് ശേഷം വീണ്ടുമൊരു നല്ല വേഷത്തിൽ ബാബുരാജ്.
ഒരുപാട് നാളുകൾക്ക് ശേഷം പ്രേം കുമാറിനെ സ്ക്രീനിൽ കണ്ടതിന്റെ സന്തോഷം…..
റേറ്റിംഗ് 2.5/5 ( മൂന്ന് റേറ്റിംഗ് അധികമായി പോയെന്നു മനസിലാക്കി തിരുത്തുന്നു 🙏)
വാൽകഷ്ണം : പുത്രൻ സാറേ ഈ കോഴി മുട്ട ചുമ്മാ ഇങ്ങനെ വൈക്കൊലിന്റെ മുകളിൽ കുറെ നാൾ വച്ചു കൊണ്ടിരുന്നാൽ അതു വിരിഞ്ഞു കുഞ്ഞാവില്ല! അതിന്റെ മുകളിൽ അടയിരിക്കണം…… കേട്ടോ..

about gold movie

Safana Safu :