നടിമാർ ആരാണെന്ന് പറയാൻ തയ്യാറായിട്ടില്ല, കേസ് തെളിയാൻ ആ ഒരൊറ്റ തെളിവ് മതിയെന്ന് ജോർജ് ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ച് പോകാൻ ഉണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നാണ് റിട്ടയേര്‍ഡ് എസ്‌പി ജോർജ് ജോസഫ് പറയുന്നത് . പബ്ലിക് പ്രോസിക്യൂട്ടറായ അജകുമാർ പറയുന്ന തെളിവുകൾ കോടതിയിൽ റെക്കോഡ് ചെയ്ത് കിട്ടിയാൽ മതി. തെളിവുകൾ അനുസരിച്ച് പ്രതിയെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യട്ടെ. പക്ഷേ തെളിവുകൾ റെക്കോഡ് ചെയ്യാതിരിക്കരുത്, അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു.

അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ

അതിജിവിതയുടെ രോധനം നമ്മൾ കേട്ടതാണ്.കോടതിയുടെ പ്രവർത്തികൾ വെച്ചോ നടപടിക്രമങ്ങൾ വെച്ച് ഈ കോടതിയിൽ നിന്നും തനിക്ക് നീതി കിട്ടില്ലെന്ന് അതിജീവിതയ്ക്ക് പറയുന്നതിൽ യാതൊരു തടസവുമില്ല. അതൊരിക്കലും കോടതിയലക്ഷ്യമല്ല. അത് അതിജീവിതയുടെ ആശങ്കയാണ്. പക്ഷേ പ്രതിക്ക് അത്തരത്തിലൊരു ആരോപണം ഉന്നയിക്കാൻ സാധിക്കില്ല. പ്രതി പോയാൽ തന്നെ കോടതി അത് അംഗീകരിക്കില്ല.

ഇവിടെ നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ച് പോകാൻ ഉണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. അവർ പറയുന്ന കാര്യങ്ങൾ കോടതി കേൾക്കുന്നില്ല എന്നതായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർമാർ ഉന്നയിച്ച ആരോപണം. എന്നാൽ ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ കോടതി റെക്കോഡ് ചെയ്യുന്നുണ്ട്.

തുടരന്വേഷണത്തിൽ സൈബർ എവിഡെൻസുകളാണ് തെളിവായി വന്നിരിക്കുന്നത്. അതൊക്കെ നേരിട്ടുള്ള തെളിവുകളാണ്. അത് വരുമ്പോൾ കോടതി തള്ളരുത്. അത് റെക്കോഡ് ചെയ്യണമെന്നതാണ് ആവശ്യം. ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറായ അജകുമാറിന്റെ ഗുണം അദ്ദേഹം ആവശ്യമില്ലാതെ കോടതിയിലൊന്നും പറയില്ല.കോടതിയോട് എല്ല ബഹുമാനത്തോടും അതേസമയം തന്റേടത്തോട് കൂടിയും എല്ലാം അദ്ദേഹം പറയും.

അജകുമാർ പറയുന്ന തെളിവുകൾ കോടതിയിൽ റെക്കോഡ് ചെയ്ത് കിട്ടിയാൽ മതി. തെളിവുകൾ അനുസരിച്ച് പ്രതിയെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യട്ടെ. പക്ഷേ തെളിവുകൾ റെക്കോഡ് ചെയ്യാതിരിക്കരുത്. നിലനിൽ ഹൈക്കോടതിയ്ക്കെതിരേയും വിചാരണകോടതിക്കെതിരെയുമാണ് ആക്ഷേപം വന്നിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയിലേക്ക് പോകാമല്ലോ.

ഈ കേസിൽ ഫിഫ്റ്റി ഫിഫ്റ്റി ചാൻസാണെന്ന് തുടക്കം മുതൽ ഞാൻ പറയുന്നുണ്ട്. ഒരാളെ പിൻ പോയിന്റ് ചെയ്യണമെങ്കിൽ മുഴുവൻ തെളിവുകളും ആവശ്യമില്ല. ഒറ്റ തെളിവ് മതി.ഈ കേസിൽ അതുണ്ടെന്ന് തന്നെയാണ് താൻ കരുതുന്നത്. എല്ലാവരും അതിജീവിതയുടെ ഒപ്പമാണെന്ന് പറയുന്നുണ്ട്. പൾസർ സുനി സ്വന്തം ആഗ്രഹ പ്രകാരം നടത്തിയ ക്രൈം ആണോ? ക്വട്ടേഷനാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതാരാണെന്ന് കണ്ടെത്തണം. പോലീസിന്റെ കണ്ടുപിടിത്തം ദിലീപാണെന്നാണ്.

ക്വട്ടേഷൻ കൊടുത്തത് ആരാണെന്ന് പറയാൻ ദിലീപിനെ പിന്തുണയ്ക്കുന്നവർ ബാധ്യസ്ഥരാണ്.സിനിമയിൽ കുറെ പേർ ദിലീപിനെ പിന്തുണയ്ക്കുന്നുണ്ട്. അവർ പറയട്ടെ. പൾസർ സുനി സ്വന്തം ആഗ്രഹത്തിന് വേണ്ടി ചെയ്തതാണ് അന്നേരം അതിനകത്തൊരു ഡിഫെൻസ് ഉണ്ട്. അയാൾക്ക് ഇങ്ങനെ ചെയ്യണമെങ്കിൽ പൾസർ സുനിയുടെ മോട്ടീവ് എന്താണ്.

പൾസർ സുനി നേരത്തേ രണ്ട് നടിമാരോട് മോശമായി പെരുമാറി അവർ പരാതി കൊടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ശ്രീലേഖ ഐപിഎസ് പറഞ്ഞത്. ഇപ്പോഴും ആ നടിമാർ ആരാണെന്ന് പറയാൻ അവർ തയ്യാറായിട്ടില്ല. പൾസർ സുനിയുടെ മോട്ടീവ് എന്താണെന്ന് ദിലീപ് പറയട്ടെ.അദ്ദേഹത്തിന്റെ ഭാഗമെന്താണെന്ന് നമ്മുക്ക് നോക്കാമെന്നാണ് ജോർജ് ജോസഫ് പറയുന്നത്

Noora T Noora T :