മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമംനിച്ച താരമാണ് ഗീതു മോഹൻദാസ്.എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് അഭിനയം ഉപേക്ഷിച്ച് സംവിധാന രംഗത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു. ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.
സംവിധായികയായി നില്ക്കുന്ന ഗീതു അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി താനൊരു മോശം നടിയാണെന്നായിരുന്നു. ‘ ഒരിക്കലുമില്ല. ഞാനൊരു മോശം നടിയായിരുന്നു എന്നാണ് എന്റെയൊരു വിലയിരുത്തല്‍. ഒരു ഫിലിം മേക്കര്‍ ആയ ശേഷം നമ്മുടെ തന്നെ കുറവുകള്‍ തിരിച്ചറിയണം. ഒരു കാര്യം ചെയ്യുന്നതില്‍ മികവില്ലെന്നു മനസിലായാല്‍ പിന്നെയതു ചെയ്യരുത്’ ഗീതു പറഞ്ഞു. ബാലതാരമായി സിനിമയില്‍ എത്തുകയും നായികയായി തിളങ്ങുകയും ചെയ്ത നടി ഗീതു മോഹന്‍ദാസ് ഇപ്പോള്‍ സംവിധായികയായി ശ്രദ്ധ നേടുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയെ നായകനാക്കി ഗീതു ഒരുക്കിയ മൂത്തോന് വലിയ പ്രേക്ഷക പ്രീതി നേടുകയാണ്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി.തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വാൽകണ്ണാടി, തുടക്കം, നമ്മൾ തമ്മിൽ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഗീതു അഭിനയിച്ചിട്ടുണ്ട്.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കി 2019ല്‍ മൂത്തോന് എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രം 21ാംമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു.
geethu mohandas talks about his drawbacks