യുവ പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ വിവാഹിതനായി

മലയാള സിനിമയിലെ യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ വിനായക് ശശികുമാർ വിവാഹിതനായി. തിരുവാങ്കുളം പുഷ്പകത്തിൽ ജയന്റെയും പ്രേമയുടെയും മകൾ അഞ്ജലിയാണ് വധു . ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്

എറണാകുളം ടി ഡി എം ഹാളിലായിരുന്നു ചടങ്ങ് . ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. ഫെഡറൽ ബാങ്ക് അസി ജനറൽ മാനേജരായ തിരുവനന്തപുരം കരമന ശ്രീകൃപയിൽ ശശികുമാറിന്റെയും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആശയുടെയും മകനാണ് വിനായക് ശശികുമാർ

കുട്ടീം കോലും ആണ് ആദ്യത്തെ സിനിമ. 2013ൽ നീലാകാശം പച്ചകടൽ ചുവന്ന ഭൂമിയ്ക്ക് വേണ്ടി വരികൾ എഴുതി. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ ആണ് വിനായകിന് പ്രശംസ നേടിക്കൊടുത്തത്. അനിൽ രാധാകൃഷ്ണൻ മേനോന്റെ നോർത്ത് 24 കാതം എന്ന സിനിമക്കും അതെ കൊല്ലം വിനായക് വരികൾ എഴുതി. നോർത്ത് 24 കാതത്തിനു ആ കൊല്ലത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ പുരസ്‌ക്കാരവും, മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളം പുരസ്കാരവും ലഭിച്ചിരുന്നു. ശ്യംധറിന്റെ 7th ഡേയ് എന്ന സിനിമയ്ക്കും അനിൽ രാധാകൃഷ്ണന്റെ തന്നെ സപ്തമശ്രീ തസ്‌ക്കരയ്ക്കും വിനായക് ആണ് വരികൾ എഴുതിയത്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമ ശ്രീ തസ്കര, ഗപ്പി, പറവ, മറഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, ജൂൺ, അമ്പിളി തുടങ്ങിയവയിലെ വിനായകിൻറെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.
അമ്പിളി യിലെ “എന്റെ നെഞ്ചാകെ നീയല്ലേ, എന്റെ ഉന്മാദം നീയല്ലേ “ഇരുന്ന ഗാനത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി .

VINAYAK

Noora T Noora T :