മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് ഗായത്രി സുരേഷ് . സിനിമയിൽ കാണുന്നത് പോലെ ഒരു സാധാരണക്കാരിയായ പെൺകുട്ടിയൊന്നുമല്ല ഗായത്രി. വളരെ സ്റ്റൈലിഷായ വ്യക്തിയാണ് താരം. യുവത്വത്തിന്റെ പ്രധിനിധിയെന്നാണ് നടി അറിയപ്പെടുന്നത്. സിനിമയിലെന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് നിമിഷനേരം കൊണ്ടാണ് നടിയുടെ ഫോട്ടോസും വീഡിയോസും വൈറലായി മാറുന്നത്. ഇതായിപ്പോൾ മധുരരാജയിലെ ഏറെ ഹിറ്റായി മാറിയ മോഹമുന്തിരി എന്ന ഗാനത്തിന് നൃത്തവുമായി എത്തിയിരിക്കുകായണ് താരം. സണ്ണി ലിയോണിന്റെ മലയാളത്തിലെ അരങ്ങേറ്റം കുറിച്ച ഗാനത്തിന് ഗായത്രി സുരേഷിന്റെ വേര്‍ഷന്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടിപൊളിയെന്നാണ് ആരാധകർ പറയുന്നത്. യൂടുബിലൂടെയാണ് വീഡിയോ തരംഗമാകുന്നത്.
അതുപോലെ തന്നെ തന്റെ നിലപാടുകൾ വ്യക്തമാക്കാനും താരം ശ്രദ്ധിക്കാറുണ്ട്. മിക്ക വിഷയങ്ങളിലും താരം തന്റെ അഭിപ്രായം തുറന്നതു പറയാറുണ്ട്. നേരത്തെ , വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധത്തെ കുറിച്ച് ഗായത്രി പറഞ്ഞത് ചര്‍ച്ച വിഷയമായിരുന്നു .
“വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധം തെറ്റല്ല. അത് ഓരോരുത്തരുടെ ചിന്താഗതിയ്ക്കനുസരിച്ചാണ്. അവരവര്‍ക്ക് ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ?” -ഗായത്രി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അതില്‍ താല്‍പ്പര്യമില്ലെന്നും നടി പറഞ്ഞിരുന്നു.
Miss Kerala Gayathri Suresh Stills-Jamna Pyari Actress-Onlookers Media
എന്നാല്‍ വെറുമൊരു രസത്തിനു വേണ്ടിയോ സുഖത്തിന് വേണ്ടിയോ മാത്രം ഇത് ചെയ്യുന്നതിനോട് താന്‍ യോജിക്കുന്നില്ല. ഇത് ചെയ്യുന്നവര്‍ക്കിടയില്‍ വൈകാരികമായ ബന്ധം വേണമെന്നും ഗായത്രി വ്യക്തമാക്കിയിരുന്നു . കപ്പ ടി.വിയുടെ “ഡൈന്‍ ഔട്ട് വിത്ത് ഗായത്രി സുരേഷ്” എന്ന പരിപാടിയില്‍ അവതാരകയായ റെനുവിനോടാണ് ഗായത്രി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
gayathri- mohamunthiri