വനിതാ കൂട്ടായ്മയുമായി ഗൗതമി നായർ!!!
നടി ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൃത്തം. സണ്ണി വെയ്ൻ നായകനായെത്തുന്ന ചിത്രത്തിന്റെ സാങ്കേതികപ്രവർത്തകരെല്ലാം വനിതകളാണ്.
ഛായാഗ്രഹണം , സംഗീതം, കലാസംവിധാനം, മേക്കപ്പ്, വസ്ത്രാലങ്കാരം, ശബ്ദ സംവിധാനം, ഗാനരചന തുടങ്ങിയ മേഖലകളിലാണ് വനിതകള്‍ മേല്‍നോട്ടം വഹിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകന്‍ നീരവ് ഷായുടെ അസോസിയേറ്റായിരുന്ന ശരണ്യ ചന്ദറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകന്‍ സുനില്‍ ബാബുവിന്റെ അസോസിയേറ്റായിരുന്ന അശ്വനി കാലേ കലാസംവിധാനം നിര്‍വഹിക്കുന്നു. സിങ് സൗണ്ട് സവിത നമ്രതും മേക്കപ്പ് മിട്ടാ ആന്റണിയും നിര്‍വഹിക്കുന്നു. ഡോ . എസ് . നിര്‍മ്മലാ ദേവിയുടെ വരികള്‍ക്ക് നേഹ എസ്. നായര്‍ സംഗീതമൊരുക്കുന്നു.
വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചിത്രീകരണം ജനുവരി രണ്ടിന് തിരുവനന്തപുരത്തുതുടങ്ങി. ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൈജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗാകൃഷ്ണയാണ് നായിക. അനൂപ് മേനോന്‍ , സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് വൃത്തം . കെ.എസ് . അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
gauthami nair’s new movie vritham