‘ഒരിക്കൽ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്? ക്രിക്കറ്റിൽ അത് ചെയ്യേണ്ട ആവശ്യമുണ്ടോ? അടുത്തിരുന്ന ലക്ഷ്മൺ പറഞ്ഞിട്ടും കേൾക്കാതെ അന്ന് ഷർട്ട് ഊരിയതിനെ കുറിച്ച് , മകളോട് ആ സത്യം വെളിപ്പെടുത്തി ഗാംഗുലി

‘ഒരിക്കൽ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്? ക്രിക്കറ്റിൽ അത് ചെയ്യേണ്ട ആവശ്യമുണ്ടോ? അടുത്തിരുന്ന ലക്ഷ്മൺ പറഞ്ഞിട്ടും കേൾക്കാതെ അന്ന് ഷർട്ട് ഊരിയതിനെ കുറിച്ച് ഗാംഗുലി

 

2002 ൽ ലോർഡ്സിൽ Natwest സീരിസ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ പരമ്പര നേടിയപ്പോൾ സൗരവ് ഗാംഗുലി ഷർട്ട് വലിച്ചൂരി കൈയ്യിൽ ചുഴറ്റിയത് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല.
ഗാംഗുലി അന്നങ്ങനെ ചെയ്തപ്പോൾ വിവിഎസ് ലക്ഷ്മൺ തടയാൻ ശ്രമിച്ചിരുന്നു. ലക്ഷ്മണിന്റെ വാക്കുകൾ ഗാംഗുലി കേട്ടിരുന്നുവെങ്കിൽ അതൊരിക്കലും സംഭവിക്കില്ലായിരുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന പരമ്പരയിലാണ് ഗാംഗുലി ലോർഡ്സിലെ ആ ദിനത്തെക്കുറിച്ച് സംസാരിച്ചത്.

‘എന്റെ ഇടതുവശത്തായി ലക്ഷ്മണും പുറകിലായി ഹർഭജൻ സിങ്ങുമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ടി ഷർട്ട് ഊരാൻ തുടങ്ങിയപ്പോൾ തന്നെ അത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് ലക്ഷ്മൺ പറയുന്നുണ്ടായിരുന്നു. ഞാൻ ഷർട്ട് ഊരിക്കഴിഞ്ഞപ്പോൾ ലക്ഷ്മൺ എന്നോട് ചോദിച്ചു, ഞാൻ ഇപ്പോൾ എന്താ ചെയ്യുക? നീയും ഷർട്ട് ഊരിക്കോളാൻ ഞാൻ പറഞ്ഞു’, ഗാംഗുലി വെളിപ്പെടുത്തി.

‘ഷർട്ട് ഊരാനുളള ചിന്ത പെട്ടെന്നാണ് എന്റെ മനസ്സിൽ ഉണ്ടായത്. അതിനു മുൻപ് വാങ്കഡേ സ്റ്റേഡിയത്തിൽ 3-3 ന് പരമ്പര സ്വന്തമാക്കിയപ്പോൾ ആൻഡ്രൂ ഫിന്റോഫ് ചെയ്തത് പെട്ടെന്ന് ഞാനോർത്തു. ലോർഡ്സിൽ എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടായെന്ന് തോന്നി’.


ലോർഡ്സിൽ അന്നങ്ങനെ ചെയ്തതിൽ പിന്നീട് താൻ വിഷമിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ‘ഒരിക്കൽ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്? ക്രിക്കറ്റിൽ അത് ചെയ്യേണ്ട ആവശ്യമുണ്ടോ? ഞാനവളോട് പറഞ്ഞു, അന്നു ഞാൻ ചെയ്തത് തെറ്റാണ്. ജീവിതത്തിൽ ചില സമയത്ത് ചില കാര്യങ്ങൾ നിങ്ങൾ അറിയാതെ ചെയ്തുപോകും’.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിൽ തനിക്കേറെ പ്രതീക്ഷയുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് കോഹ്‌ലിക്ക് നേടാനാകുമെന്നും രാജ്യം കോഹ്‌ലിയിൽ പ്രതീക്ഷ അർപ്പിക്കുന്നതായും ഗാംഗുലി പറഞ്ഞു.

metromatinee Tweet Desk :