രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോഴുള്ളത്,മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച നിർമ്മാതാവാണ് ജി. സുരേഷ് കുമാര്‍. 1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്‍ മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്.ചിത്രത്തിന്റെ നിമ്മാതാവും അദ്ദേഹം തന്നെയായിരുന്നു.ഇപ്പോളിതാ കേരള കൗമുദിക്ക് നൽകിയ ഒരഭിമുഖത്തിൽ മലയാള സിനിമയുടെ ഭാവി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണെന്നും രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളതെന്നും നിർമ്മാതാവ് പറയുന്നു.

മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെക്കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷനല്‍കുന്ന, സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്.

രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്. വ്യക്തി ബന്ധങ്ങള്‍ക്ക് വിലയില്ലാതായിട്ടുണ്ടെന്നും അദ്ദേഹം എഡിറ്റോറിയലില്‍ പറയുന്നു. ജോബി ജോര്‍ജ്ജ് – ഷെയ്ന്‍ നിഗം വിഷയത്തില്‍ തെറ്റ് ഇരുഭാഗത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

g suresh kumar talks about malayalam film industry

Vyshnavi Raj Raj :