അത്തരം മേച്ചില്‍പുറങ്ങളില്‍ ഒരു പശുവിനെ പോലെ മേയാന്‍ എനിക്ക് ഒരുപാടിഷ്ടമാണ്;അജു വർഗീസ്!

കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് അജു വർഗീസ്.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലും പ്രേക്ഷക മനസിലും തന്റേതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ തുടങ്ങി ലവ് ആക്‌ഷൻ ഡ്രാമയുടെ നിർമാതാവായി പുതിയ വേഷമണിഞ്ഞ് നിൽക്കുകയാണ് അജു.ഇപ്പോളിതാ കൗമുദിക്ക് നൽകിയ ഒരഭിമുഖത്തിൽ തന്റെ കഥാപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം.പലരും പറയുന്നതുപോലെ കോമഡി വേഷങ്ങളിലൂടെ എത്തിയെങ്കിലും അതിനെ കുറവായി കണ്ടിട്ടില്ലെന്നാണ് അജു പറയുന്നത്.

ഒരു നടന് അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്. അതിലൂടെയാണ് ഞാന്‍ പ്രേക്ഷക പ്രീതി നേടിയത്. വര്‍ഷത്തില്‍ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്‌ളാനില്‍ ഞാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചില്‍പുറങ്ങള്‍ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം മേച്ചില്‍പുറങ്ങളില്‍ ഒരു പശുവിനെ പോലെ മേയാന്‍ എനിക്ക് ഒരുപാടിഷ്ടമാണ്. പക്ഷേ ജീവിതത്തില്‍ അങ്ങനെയല്ല. ജീവിതത്തെ വളരെ റിലാക്സായിട്ടാണ് കാണുന്നത്.
ഏറ്റവും അടുത്ത സുഹൃത്തുകള്‍ക്കിടയില്‍ മാത്രമേ ഞാന്‍ തമാശ പറഞ്ഞു സംസാരിക്കാറുള്ളൂ. മറ്റ് സുഹൃത്തുക്കളോട് അത്യാവശ്യം ഗൗരവത്തില്‍ തന്നെയാണ് ഇടപെടാറുള്ളത്. എന്നാല്‍ ഓവര്‍ ഗൗരവം കാണിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളെയും നമുക്ക് തമാശയായി കാണാന്‍ കഴിയില്ല. ഓരോ മുഹൂര്‍ത്തത്തെയും അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ കൈകാര്യം ചെയ്യണം. അജു പറഞ്ഞു.

aju varghese talks about his characters

Vyshnavi Raj Raj :