ഇതാര് ,ഡാകിനി അമ്മൂമ്മയോ ? – പ്രിയ വാര്യരെ ട്രോളി സമൂഹ മാധ്യമങ്ങൾ ..
സിനിമ ഇറങ്ങിയില്ലെങ്കിലും പ്രിയ ചില്ലറയൊന്നുമല്ല. ഒരു വര്ഷം കഴിഞ്ഞിട്ടും പ്രിയയുടെ ഡിമാൻഡ് ഇതുവരെ പോയിട്ടില്ല. കാത്തിരുപ്പുകൾ നീണ്ടപ്പോൾ പ്രിയ ഹിന്ദിയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിക്കുന്നത്.
അതീവ ഗ്ലാമറസായി പ്രിയ നടത്തിയ ഫോട്ടോഷൂട്ടുകൾ ഇതിനോടകം വൈറൽ ആയിരുന്നു. പലരും ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു റെഡ് ഗൗൺ ധരിച്ച് നിൽക്കുന്ന പ്രിയയുടെ ചിത്രം ട്രോളിയിരിക്കുകയാണ് ചിലർ.
ബാലരമയിലെ മായാവി എന്ന ചിത്രകഥയിലെ ഡാകിനിയോടുള്ള സാമ്യമാണ് ഇവർ പ്രിയയെ ട്രോളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും വീണ്ടും ട്രോളുകളിലൂടെ പ്രിയ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
funny trolls against priya varrier