നിങ്ങൾ കണ്ടില്ലേ, അവർ അവരുടെ ശരീരവും കൈമുട്ടുമുപയോഗിക്കുന്നത്. .!!! .. ലോകകപ്പ് ഫൈനലിന്റെ ഇടവേളയിലെ ഫ്രഞ്ച് ഡ്രസിംഗ് റൂമിലെ ദൃശ്യങ്ങൾ പുറത്ത് വീഡിയോ കാണാം
കളിക്കാർക്ക് നിർദേശം നൽകിക്കൊണ്ട് കോച്ച് ഇങ്ങിനെ പറയുന്നു.’നിങ്ങൾ കണ്ടില്ലേ, അവർ അവരുടെ ശരീരവും കൈമുട്ടുമുപയോഗിക്കുന്നത്. മൻസൂക്കിച്ചിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങൾ തടയണം. അവന്റെ കാലിലോ തലയിലോ പന്ത് കിട്ടിയാൽ അത് ഗോളിലേക്ക് വഴിതിരിച്ചുവിടാൻ അവന് കഴിയും. അത് നമ്മൾ സൂക്ഷിക്കണം. അവന്റെ നീക്കങ്ങളെ നിയന്ത്രിക്കാൻ കഴിയണം.
അവരുടെ അക്രമോണത്സുകതയും അവർ നൽകുന്ന ഊർജ്ജവും നമ്മൾ കണ്ടതാണ്. നിങ്ങൾ കളി കൂടുതൽ കഠിനമാക്കരുത്. ലളിതമായി കളിക്കുക. നിങ്ങളുടെ കാലിൽ പന്തുള്ളപ്പോൾ എതിരാളി വന്നാൽ അത് സഹതാരത്തിന് കൈമാറുക. അങ്ങനെ കൈമാറി കൈമാറി എംബാപ്പെയ്ക്ക് നൽകുക’. ദെഷാംപ്സ് പറയുന്നു.
കൗണ്ടർ അറ്റാക്കിന്റെ സമയത്ത് ഗ്രീസ്മാനോട് ഇറങ്ങി കളിക്കാനും കോച്ച് പറയുന്നുണ്ട്. ഗ്രീസ്മാൻ അറ്റാക്കേഴ്സിന്റെ അടുത്താണ് നിൽക്കുന്നതെന്നും അതിന് പകരം ഒരു ഓപ്ഷനായി വേണമെന്നും ദെഷാംപ്സ് വ്യക്തമാക്കുന്നു.
45 മിനിറ്റുകൾ ബാക്കിയുണ്ട്. എന്താണ് അടുത്തതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. തല ഉയർത്തിപ്പിടിക്കുക, മനസ് സ്വസ്ഥമാക്കുക. പന്ത് കാലിൽ കിട്ടിയാൽ കുതിക്കുക. മുന്നേറ്റതാരങ്ങൾക്ക് കൈമാറുക. ദെഷാംപ്സ് പ്രസംഗം ഇങ്ങിനെയാണ് അവസാനിപ്പിക്കുന്നത്.
ഇതിനിടയിൽ ഗ്രീസ്മാനും സഹതാരങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്. ‘ആത്മവിശ്വാസത്തോടെ ഇരിക്കൂ, നമുക്കത് നേടാൻ കഴിയും. അവസരങ്ങൾ ബാക്കി കിടക്കുന്നുണ്ട്. മനസും ശരീരവും സ്വസ്ഥമാക്കി കളിക്കൂ’. വരാനെയും പോഗ്ബയും ഗ്രീസ്മാനൊപ്പം ചേരുന്നു.