വേറിട്ട ഫിറ്റ്നസ് രഹസ്യവുമായി ബോളിവുഡിലെ പുതിയ ഫിറ്റ്നസ് റാണി

ബോളിവൂഡിലെ പുതിയ ഫിറ്റ്നസ് റാണിമാരിലൊരാളാണ് ദിഷ പട്ടത്താനി. തന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് താരം. സൗന്ദര്യം പോലെ തന്നെ ഫിറ്റ്നസിനും അതീവ പ്രാധാന്യമുണ്ടെന്നാണ് നടി പറയുന്നത്. അതുകൊണ്ടുതന്നെ ഫിറ്റ്നസ് വിട്ടൊരു കളിയും ഇല്ലാത്ത ആളാണ്‌ ദിഷ.
സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരമാണ് ദിഷ. തന്റെ ഫിറ്റ്നെസിനെ കുറിച്ചും ആരാധകരുമായി ദിഷ പങ്കുവെയ്ക്കാറുണ്ട്. ആരാധകരുമായി പങ്കുവെയ്ക്കാനായി ഫിറ്റ്നസ് വിഡിയോകളും ദിഷ തയാറാക്കാറുണ്ട്.

നമ്മള്‍ കഴിക്കുന്നത്‌ എന്താണോ അതാണ്‌ നമ്മുടെ ചര്‍മത്തിലും ശരീരത്തിലും കാണാന്‍ സാധിക്കുക എന്നാണ് ദിഷ പറയുന്നത്. എന്ത് തിരക്കുണ്ടായാലും ഒരിക്കലും വര്‍ക്ക് ഔട്ട് മുടക്കില്ല.ആഴ്ചയില്‍ ആറുദിവസവും വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ബാക്കിയുള്ള ഒരു ദിവസം ചീറ്റ് ഡേയും. ചില ദിവസങ്ങള്‍ എല്ലാവരെയും പോലെ എനിക്കും മടി തോന്നാറുണ്ട്. അപ്പോള്‍ ആ ദിവസം സ്‌കിപ് ചെയ്യുകയും അതിന് അടുത്ത ദിവസം താന്‍ അതിനു കൂടി ചേര്‍ത്തു വ്യായാമം ചെയ്യുമെന്നും ദിഷ പറയുന്നു. ജങ്ക് ഫുഡ് ശീലങ്ങളില്ല. വര്‍ക്ക് ഔട്ടുകളില്‍ ജിംനാസ്റ്റിക്സ്, വെയിറ്റ് ട്രെയിനിങ് , മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയാണ് ചെയ്യുന്നത്.

fitness secret- disha pathani- reveals

Noora T Noora T :