ഫിലിം ക്രിട്ടിക് പുരസ്കാരം; പാർവതി മികച്ച നടി, മമ്മൂട്ടി മികച്ച നടൻ

ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡിന്റെ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതിയെ മികച്ച നടിയായും ഉണ്ടയിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽ ശ്യാം പുഷ്കരൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്സാണ് മികച്ച സിനിമ. വെെറസ് ഒരുക്കിയ ആഷിക് അബുവാണ് മികച്ച സംവിധായകൻ.

സൂപ്പർ ഡീലക്സ് ആണ് തമിഴിലെ മികച്ച സിനിമ. ഇതേ സിനിമയിലെ ട്രാൻസ്ജെൻഡർ കഥാപാത്രമായ വിജയ് സേതുപതിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ആടൈയിലെ അഭിനയത്തിന് അമലാ പോൾ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

Film Critics Award, malayalam, Tamil, Mammootty, parvathy, vijay sethupathi, Amala Paul, Kumbalangi Nights, Aashiq Abu……

Noora T Noora T :