രാമായണവും മഹാഭാരതവും മാത്രമല്ല, ശക്തിമാനെയും ഞങ്ങള്‍ക്ക് വേണം, ഹീറോ വരുമോ…

മഹാഭാരതയുദ്ധം 18 ദിവസം കൊണ്ടാണ് നമ്മള്‍ ജയിച്ചത്. കോവിഡിനെ 21 ദിവസം കൊണ്ട് നമ്മള്‍ നേരിടും. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത് രാജ്യം ഉറ്റുനോക്കി. ഇപ്പോഴിതാ പഴയ ജനപ്രിയ പരമ്പരകള്‍ രാമായണവും മഹാഭാരതവും ഒക്കെ തിരിച്ചുവരുന്നു. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയം ഒരിക്കല്‍ കൂടി കാണാനാകും പ്രേക്ഷകര്‍ക്ക്. തീര്‍ന്നില്ല ലോക്ഡൗണിനിടയിലും ആ ആവശ്യവും ശക്തമാണ്. അത് കലക്കി.

ഏതെന്നല്ലേ. വരുമോ ശക്തിമാന്‍. ഉറ്റുനോക്കുകയാണ് രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍. രാമായണവും മഹാഭാരതവും മാത്രമല്ല, ശക്തിമാനെയും ഞങ്ങള്‍ക്ക് വേണം. ആവശ്യവുമായി സോഷ്യല്‍ മീഡിയ സജീവമാണ്. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു തുടങ്ങി നിരവധി കമന്‍ഡുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദര്‍ശനില്‍ മുന്‍മ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്. ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരിഗണിക്കുകയും ഈ സീരിയലുകള്‍ വീണ്ടും പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശക്തിമാന്‍ എന്ന സീരിയലും പുന:സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൂഹമാധ്യമ ഉപഭോക്താക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ശക്തിമാന്‍ ഹാഷ്ടാഗില്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ , ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു’ തുടങ്ങി നിരവധി കമന്‍ഡുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ശക്തിമാനെ കൂടാതെ, മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ഏതായാലും ഒരു കാലത്ത് പ്രേക്ഷകരെ പ്രത്യേകിച്ചും കുട്ടികളെ ആകെ ആവേശം കൊള്ളിച്ച ശക്തിമാന്‍ വീണ്ടും തിരിച്ചുവരുമോ. കാത്തിരുന്ന കാണാം.

shakthiman

Noora T Noora T :