ഇങ്ങേരിത് ആരെ നോക്കി നിൽക്കുവാ…!! സുപ്രിയയുടെ ചിത്രത്തിന് ആരാധകരുടെ കിടിലൻ കമന്റ്…
ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറയുന്ന താരമാണ് പൃഥ്വിരാജ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആരോഗ്യപരമായ ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകരില്‍ നിന്ന് കിടിലം കമന്റുകളും പൃഥ്വിരാജിനും ഭാര്യക്കും എപ്പോഴും ലഭിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിയുടെ വളര്‍ത്തു നായയുടെ ചിത്രമാണ് വൈറലായതെങ്കില്‍ ഇന്നിപ്പോള്‍ സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
അറിയാതെ എടുത്ത ചിത്രം എന്ന ഹാഷ്‍ടാഗിലാണ് പോസ്റ്റ്. ചിത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്സപ്രഷന്‍ എന്ന അടിക്കുറിപ്പുമുണ്ട്. പരിഭവത്തോടെയെന്ന പോലെയുള്ള നോട്ടമാണ് ചിത്രത്തിൽ സുപ്രിയയുടേത്. പോസ്റ്റിന് താഴെ രസകരമായ ഒരുപാട് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇങ്ങേരിത് ആരെ നോക്കുവാ എന്നല്ലേ !!, ഒന്നിങ്ങോട്ട് നോക്ക് മനുഷ്യാ…, രാജുവേട്ടാ.. ഒന്ന് ഇങ്ങോട്ട് നോക്കിക്കെ. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കുടുംബ വിശേഷങ്ങള്‍, അത് പിറന്നാളായാലും വിവാഹ വാര്‍ഷികമായാലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്നയാളാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയ ഉണ്ടാക്കുന്ന തന്‍റെ പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക്, മകളുടെ കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ ചെറിയ കാര്യങ്ങള്‍ പോലും തന്‍റെ ആരാധകരുമായി പങ്കുവയ്ക്കാന്‍ മടി കാണിക്കാറില്ല താരം.
Fans’s comment on Supriya’s instagram post