ഏതായാലും പിഷാരടിയ്ക്ക് അഭിമാനിയ്ക്കാം, കലാപരമായും സാമ്പത്തികമായും വിജയം കൊയ്ത ഈ സൃഷ്ടിയെച്ചൊല്ലി- ഗാനഗന്ധർവ്വനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറുപ്പ് വൈറൽ!

റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് ഗാനഗന്ധർവ്വന് ലഭിക്കുന്നത്.ചിത്രത്തെക്കുറിച്ച് പോസിറ്റീവായാണ് അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.ഇപ്പോളിതാ ഒരു മാധ്യമ പ്രവർത്തകൻ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.തീയറ്ററിൽ സിനിമയ്ക്ക് പോയിട്ട് കാലം കുറേയായെന്നും ഏറെ നാളിനു ശേഷം കാണുന്ന ചിത്രമാണ് ഗാനഗന്ധർവ്വനെന്നുമാണ് ഇദ്ദേഹം കുറിപ്പിൽ പറയുന്നത്. മമ്മൂട്ടി എങ്ങനെ ചിത്രത്തിൽ അഭിനയിക്കും എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ചിത്രം കണ്ടപ്പോൾ അത് മാറിയെന്നും കുറിപ്പിൽ പറയുന്നു.വളരെ നല്ല ചിത്രമാണെന്നും അഭിപ്രായപ്പെടുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

തിയ്യറ്ററിൽ പോയി സിനിമ കാണൽ ഇല്ലാതായിട്ട് കാലമേറെയായി.വല്ലപ്പോഴും ഒന്നിന് ഏട്ടനോടൊപ്പമോ കൂട്ടുകാരോടൊപ്പമോ പോയാലായി എന്നു മാത്രം. ആവിഷ്ക്കാരത്തിന്റെ പുതിയ രീതികളോട് പൊരുത്തപ്പെടാനാവാത്തതു തന്നെ മുഖ്യ കാരണം. കേമം എന്ന് വിലയിരുത്തപ്പെട്ട പലതിനോടും വിമുഖതയാണ് തോന്നിയിട്ടുള്ളത്.ഏറെ നാളിനു ശേഷം ഇന്ന് തിയ്യറ്ററിൽ പോയി, കുടുംബത്തോടൊപ്പം. മമ്മൂട്ടിയുടെ പടമായതുകൊണ്ടു മാത്രം..അതും ഏട്ടന്റെ നിർബന്ധത്തിന് വഴങ്ങി..

ഗാനഗന്ധർവ്വൻ….സംശയമായിരുന്നു അപ്പോഴും മമ്മൂട്ടി ഇതിലെങ്ങിനെ..പക്ഷെ ആശങ്കകളെയെല്ലാം അൽപ്പസമയം കൊണ്ട് തന്നെ പിഷാരടിയും സംഘവും തൂത്തെറിഞ്ഞു.ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല സിനിമ. ദുർഗ്രഹമായ ഇതിവൃത്തമാ അസ്വാഭാവികതകളോ സൗസറിട്ട ചൊറിത്തലയൻമാരുടെ വെറുപ്പിയ്ക്കലോ ഒന്നുമില്ലാത്ത ഒരു ചെറിയ പടം.ആരും ചിരിച്ചു പോകുന്ന നല്ല നർമ്മങ്ങളും എന്നും എവിടെയും പറ്റിയ്ക്കപ്പെടുന്ന ശുദ്ധമനസ്ക്കരും ദൗർഭാഗ്യം കൊണ്ട് മാത്രം എങ്ങുമെത്താതെ ഒറ്റപ്പെടുന്നവരും അവരെ ചൂഷണം ചെയ്യുന്നവരും ഒക്കെ ചേർന്ന സമൂഹത്തിന്റെ സത്യങ്ങൾ.ഇടയിൽ അവിടവിടെയായി നന്മയും സ്നേഹവും വറ്റാത്ത മുഖങ്ങൾ.ഒപ്പം ചില ചെറിയ വലിയ സർപ്രൈസുകളും.

മമ്മൂട്ടി കുറച്ച് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞ് ഭാവം പകർന്ന കഥാപാത്രമാണ് ഉല്ലാസ് അത് പറയാതെ വയ്യ.എല്ലാവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.തൻമയത്വം എന്ന വാക്കിന് നിർവ്വികാരത മൂകത എന്നൊക്കെയുള്ള പുതിയ ഭാഷ്യങ്ങൾ കൽപ്പിയ്ക്കുന്നവർക്ക് ഇഷ്ടമാകുമോ അതറിയില്ല.
ഏതായാലും പിഷാരടിയ്ക്ക് അഭിമാനിയ്ക്കാം.കലാപരമായും സാമ്പത്തികമായും വിജയം കൊയ്ത ഈ സൃഷ്ടിയെച്ചൊല്ലി,അദ്ദേഹം പറയുന്നു.നിരവധി മന്റുകളാണ് കുറിപ്പിന് ലഭിക്കുന്നത്.

facebook post about movie ganagandharavan

Sruthi S :