നാദിറയുടെ പ്രണയത്തെ തുടക്കത്തിൽ സപ്പോർട്ട് ചെയ്ത ആളാണ് ജുനൈസ്…നാദിറയുടെ പ്രണയം ഒരു ടോക്സിക്ക് മോഡിലേക്ക് പോയപ്പോൾ മാത്രം ആണ് അവൻ അങ്ങനെ ചെയ്തത്; കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. ഏറ്റവും നിർണായകമായ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ് ഷോ. നിലവില്‍ 11 മത്സരാർത്ഥികളാണ് ഹൗസിൽ ഉള്ളത്. അതിനിടെ മത്സരരാർത്ഥിയായ ജുനൈസ് ട്രാൻസ് കമ്മ്യൂണിറ്റിയെ മുഴുവൻ ആക്ഷേപിച്ചുവെന്ന തരത്തിലുള്ള ചർച്ചയും ബിഗ് ബോസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ‘നാദിറ എന്ന ട്രാൻസ് വുമണിനെ പ്രണയിച്ചാൽ സാഗറിൻ്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാകും’ എന്ന് ജുനൈസ് പറഞ്ഞുവെന്ന് ആരോപിച്ചാണ് ഇത്തരം ചർച്ചകൾ കൊഴുക്കുന്നത്.

എന്നാൽ ഇതിനെ പൊളിച്ചടുക്കുകയാണ് ഇപ്പോൾ ഒരു ജുനൈസ് ആരാധകൻ. നാദിറ-സാഗർ പ്രണയ വിഷയത്തിൽ ജുനൈസ് എടുത്ത നിലപാട് എന്താണെന്നും ജുനൈസ് എന്ത് പറഞ്ഞുവെന്നതടക്കം വിവരിച്ച് കൊണ്ട് ആരാധകൻ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ –

”നാദിറ എന്ന ട്രാൻസ് വുമണിനെ പ്രണയിച്ചാൽ സാഗറിൻ്റെ കുടുംബത്തിന് ചീത്തപ്പേരുണ്ടാകും എന്ന് ജുനൈസ് പറഞ്ഞു” എന്ന് പറയുന്ന ഒരു കാപ്സ്യൂൾ അങ്ങിങ്ങായി ഓടി നടക്കുന്നതായി കണ്ടു. നോമിനേഷനിൽ ഉള്ളപ്പോഴുള്ള ഈ ഇരവാദം സ്ട്രാറ്റജി നാദിറ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ല. ഇന്നലെ ജയിലിൽ മാരാർ എടുത്തിട്ട ഈ കാര്യം നാദിറ ഏറ്റു പിടിക്കുന്നതും ജുനൈസ് ഒരു കമ്മ്യൂണിറ്റിയെ തന്നെ അവഹേളിക്കുന്നു എന്ന ആംഗിളിലേക്ക് സംഭവത്തെ വളച്ചൊടിക്കുന്നതുമാണ് കണ്ടത്.

ജുനൈസ് പുറത്ത് പോവേണ്ടത് നിങ്ങൾ ഹേറ്റേഴ്സിൻ്റെ ആവശ്യം ആയത്കൊണ്ട് നിങ്ങളും അത് ഏറ്റുപിടിച്ച് ജുനൈസ് ഒരു കപട പുരോഗമനവാദിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.എൻ്റെ ഓർമ്മ ശരിയാണെങ്കിൽ നാദിറയെ പോലെ ഒരാൾക്ക് ഹോപ്പ് കൊടുക്കുന്ന രീതിയിൽ സംസാരിച്ച് ആൾക്ക് വേദന ഉണ്ടായാൽ പുറത്ത് ഭയങ്കര നെഗറ്റീവ് വരാൻ ചാൻസ് ഉണ്ടെന്ന് സാഗറിനോട് പറഞ്ഞത് അനു ആണ്. നാദിറയുടെ പ്രണയത്തെ തുടക്കത്തിൽ സപ്പോർട്ട് ചെയ്ത ആളാണ് ജുനൈസ്. പിന്നീട് സാഗറിന് തിരിച്ച് അവളോട് ആ രീതിയിലുള്ള ഒരു ഇഷ്ടം ഇല്ലെന്ന് മനസ്സിലായപ്പോൾ നാദിറയോട് ഈ കാര്യം കുറച്ച് ക്ലാരിറ്റിയോടെ വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ ആണ് സാഗറിനോട് ജുനൈസ് പറഞ്ഞത്. കാരണം ഈ ലൗ വിഷയത്തിൽ എങ്ങും തൊടാത്ത രീതിയിൽ ഉള്ള സംസാരം ആയിരുന്നു സാഗറിൻ്റേത്.

ജുനൈസ് നാദിറയെയും ചെറുതായൊന്നു ഉപദേശിക്കാൻ നോക്കി. അതും നാദിറയുടെ പ്രണയം ഒരു ടോക്സിക്ക് മോഡിലേക്ക് പോയപ്പോൾ മാത്രം ആണ് അവൻ അങ്ങനെ ചെയ്തത്. തൊട്ടതിനും പിടിച്ചതിനും പൊള പറയുന്ന നാദിറ ഈ ട്രാക്കിൽ തന്നെ തുടർന്നപ്പോൾ ഇതൊരു ലൗ സ്ട്രാറ്റജി ആയിരിക്കാം എന്ന് ജുനൈസിന് തോന്നിയത് തികച്ചും സ്വാഭാവികം മാത്രം. ഇങ്ങനെ ഒരു വ്യക്തി എന്ന രീതിയിൽ പറഞ്ഞതല്ലാതെ ഒരു കമ്മ്യൂണിറ്റിയെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള ഒരു പ്രതികരണം ജുനൈസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് കാണാൻ എനിക്കും താല്പര്യമുണ്ട്. വെല്ലുവിളിയൊന്നുമല്ല, എൻ്റെ ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം.

പിന്നെ ജുനൈസ് എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആയ വ്യക്തി ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല, അയാൾക് കുറ്റങ്ങളും കുറവുകളും ഉണ്ടാവാം. 100% പൊളിറ്റിക്കലി കറക്ട് ആയ ഒരാളല്ല താനെന്ന് ജുനൈസും സമ്മതിക്കുന്നതാണ്. തെറ്റ് മനസ്സിലായാൽ അത് തിരുത്താനുള്ള മനസ്സാണ് വേണ്ടത്, അത് പുള്ളിക്കുണ്ട്. പിന്നെ ചെയ്യാത്ത തെറ്റ് തൻ്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയാൽ പുള്ളി എന്ത് ചെയ്യാനാണ്’

Noora T Noora T :