ജയിലറ എന്ന റിസോർട്ടിൽ ഇവന് സുഖവാസവും സുഭിക്ഷമായ ഭക്ഷണവും കിട്ടും, ശേഷം മനോരോഗി എന്ന കടലാസ് സാക്ഷൃത്തിൻ്റെ ബലത്തിൽ ഇവൻ കേസിൽ നിന്നൂരി, വീണ്ടും ആനുകൂല്യങ്ങൾ ഒക്കെ കൈപ്പറ്റി സർക്കാർ സർവ്വീസിൽ വീണ്ടും കയറും; കുറിപ്പ്

താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ ഡോ. വന്ദനയുടെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കേരളം.
പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. സർക്കാർ സ്കൂള്‍ അധ്യാപകനാണ് സന്ദീപ്. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെയാണ് സന്ദീപ് കത്രിക കൈക്കലാക്കി വന്ദനയെ ആക്രമിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

കുറിപ്പ് ഇങ്ങനെ

കൊച്ചു കുട്ടികൾക്ക് നേരറിവുകൾ നല്കി, നേർവഴി കാട്ടി മുന്നോട്ടു നടത്തേണ്ട ഒരുവനാണ്. ലഹരി വർജ്ജിക്കേണ്ടതിൻ്റെ അവശൃകതയെ കുറിച്ച് കുഞ്ഞുമക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒരാൾ. ! ആ ഒരുവനാണ് മദ്യപാനത്തിന് അടിമയായി, അക്രമാസക്തനായി ഒരു കൊച്ചു പെൺകുട്ടിയെ വൈരാഗ്യബുദ്ധിയോടെ ആഞ്ഞാഞ്ഞു കുത്തി , ഒന്നുറക്കെ നിലവിളിക്കാനുള്ള അവസരം പോലും നല്കാതെ എന്നന്നേയ്ക്കുമായി നിശബ്ദയാക്കിയത്. അദ്ധ്യാപനം എന്നത് ഒരാൾ ജീവിതമാർഗ്ഗമാക്കിയതുകൊണ്ട് നൂറ് ശതമാനം മാതൃകാ വ്യക്തിത്വം ആവണം എന്നൊന്നുമില്ല; സമ്മതിക്കുന്നു. പ്രബുദ്ധ കേരളത്തിലെ അദ്ധ്യാപഹയന്മാരുടെ ലീലാവിലാസങ്ങളുടെ നീണ്ട ലിസ്റ്റ് നമ്മൾ കണ്ടും കേട്ടുമിരിക്കുന്നുമുണ്ട്. പോക്സോ മുതൽ സാഹിത്യചോരണം വരെയുള്ള ലീലാവിലാസങ്ങൾ ആ ലിസ്റ്റിലുണ്ട് താനും. എന്നിരുന്നാലും ഒരു സംശയം – ആൽക്കഹോളിസത്തിന് അടിമയായ ഒരാൾ എങ്ങനെ ഇത്രയും നാൾ സർവ്വീസിൽ ഉണ്ടായിരുന്നു? സ്കൂളിൽ മദ്യപിച്ചിരുന്നില്ലാ എങ്കിൽ പോലും അമിത മദ്യാസക്തി ഉള്ള ഒരുവനെ കുറിച്ച് നാട്ടുകാർക്ക് അറിയാതെ വരില്ലല്ലോ. ഇത്രയ്ക്ക് മദ്യത്തിന് അടിമയായ ഒരാൾ അദ്ധ്യാപകനെന്ന ലേബലിൽ നാട്ടിൽ അറിയപ്പെടുമ്പോൾ അതിൻ്റെ വൈരുദ്ധൃതയെ കുറിച്ച് ഒരാൾക്ക് പോലും ചർച്ച ചെയ്യാനോ സംസാരിക്കാനോ തോന്നിയില്ലേ?

അതവിടെ നില്ക്കട്ടെ. അക്രമാസക്തനായ ഒരുവനെ കീഴ്പ്പെടുത്താൻ പോലീസിന് കഴിയാതെ വന്നാൽ, ആ അക്രമി കാരണം മറ്റുള്ളവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് വന്നാൽ അവനെ കുറഞ്ഞ പക്ഷം മുട്ടിന് കീഴെയെങ്കിലും വെടി വയ്ച്ചു വീഴ്ത്താൻ പോലീസിന് എന്തേ കഴിഞ്ഞില്ല? ഇത്തരം സാഹചര്യങ്ങളിൽ ഷൂട്ട് അറ്റ് സൈറ്റ് അനിവാര്യം തന്നെയാണ്. ഒരു തെറ്റും ചെയ്യാത്ത ഒരു ജീവനെ ഇല്ലാതാക്കി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവനൊന്നും ഒരു തരത്തിലും മനുഷ്യാവകാശം അർഹിക്കുന്നില്ല. അക്കാര്യത്തിലൊക്കെ UP പോലീസ് തന്നെയാണ് ശരി.
മിക്കവാറും ഇവിടെ സംഭവിക്കുക ഇതാണ്- ഇവൻ്റെ മോന്തായത്തിലെ നീര് കണ്ട് അയ്യോ മനുഷ്യാവകാശം പോയേ എന്ന് വലിയ വായിൽ നിലവിളിച്ചുകൊണ്ട് കൂതറ ഫേക്ക് മാനവികാവാദികൾ രംഗത്ത് വരും. നമ്മുടെ നികുതിപ്പണം കൊണ്ട് ( മരണപ്പെട്ട പൊന്നുമോളുടെ വീട്ടുകാരുടെ ഉൾപ്പെടെ) ജയിലറ എന്ന റിസോർട്ടിൽ ഇവന് സുഖവാസവും സുഭിക്ഷമായ ഭക്ഷണവും കിട്ടും .ശേഷം മനോരോഗി എന്ന കടലാസ് സാക്ഷൃത്തിൻ്റെ ബലത്തിൽ ഇവൻ കേസിൽ നിന്നൂരി, വീണ്ടും ആനുകൂല്യങ്ങൾ ഒക്കെ കൈപ്പറ്റി സർക്കാർ സർവ്വീസിൽ വീണ്ടും കയറും. ക്രിമിനൽ എന്ന ഒരൊറ്റ എക്സ്പീരിയൻസ് വച്ച് പ്രമുഖ പാർട്ടിയുടെ ചെഞ്ചോര നേതാവ് ആയി തീർന്നാലും അത്ഭുതപ്പെടാനില്ല! കാരണം ഇത് ഖേരളമാണ്.

Noora T Noora T :