ആണ്, പെണ്ണ്, നാദിറ എന്നൊക്കെ തരം തിരിക്കാൻ നാണം ഇല്ലെ അയാൾക്ക്? ആകെ മൊത്തം ക്വാളിറ്റി ഇല്ലാത്ത കണ്ടസ്റ്റന്റ്സ് ഉള്ള സീസൺ.. ജുനൈസിന് മാത്രം ഇത്തിരി പൊളിറ്റിക്സ് സംസാരിക്കാൻ അറിയാം… ബാക്കി എല്ലാം കണക്കാണ്; ശ്രീലക്ഷ്മി അറക്കൽ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങിയിട്ട് ഒരാഴ്ചയാവുകയാണ്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ താരവും ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും അഖിൽ മാരാരിന്റെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആ പരാമർശങ്ങൾ കേട്ടിട്ടും അതിനെ പ്രതിരോധിക്കാതെ ഇരുന്ന വൈബർ ഗുഡ് ദേവുവിനും ഉണ്ട് വിമർശനം. സോഷ്യൽ മീഡിയയിലാണ് താരം വിമർശിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. നേരത്തെ ഇരുവരും ടോക്‌സിക് ആണെന്ന് പറഞ്ഞ് ശ്രീലക്ഷ്മി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

‘അഖിൽ മാരാർ എന്തൊരു ദുരന്തം ആണ്. ഭരണഘടന ഒക്കെ പോയിൻ്റ് ചെയ്തു മണ്ടത്തരം വിളിച്ച് പറയുന്നു. ഗുഡ് വൈബ് ദേവുവിന് അഖിലിനെ പ്രതിരോധിക്കാൻ ഒരു പോയിൻ്റ് പോലും പറയാൻ ഇല്ല. ചുമ്മാ ബ്ലാ ബ്ല പറഞ്ഞോണ്ട് ഇരിക്കുന്നു. ജുനൈസും ഗോപികയും ആണ് ഇത്തിരി എങ്കിലും ഫെമിനിസ്റ്റ് ബോധം ഉള്ള കണ്ടസ്റ്റന്റ്സ്. ജുനൈസിന് മാത്രം ഇത്തിരി പൊളിറ്റിക്സ് സംസാരിക്കാൻ അറിയാം.

ബാക്കി എല്ലാം കണക്കാണ്,’ ‘ആണ്, പെണ്ണ്, നാദിറ എന്നൊക്കെ തരം തിരിക്കാൻ നാണം ഇല്ലെ അയാൾക്ക്? ഒരു ട്രാൻസ് വുമണിനെ ഇപ്പോളും വുമൺ ആയി കാണാൻ ഇവനെ പോലെ ഉള്ള ആൾക്കാർ ഒക്കെ എന്ന് പഠിക്കുമോ എന്തോ? ആകെ മൊത്തം ക്വാളിറ്റി ഇല്ലാത്ത കണ്ടസ്റ്റന്റ്സ് ഉള്ള ഒരു ബിഗ് ബോസ് സീസൺ. റിനോഷ് ജയിലിൽ പോയാലും, നീ താൻ എൻ മോഹനവല്ലൻ,’ എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി അറയ്ക്കൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മൂന്നാം ദിവസം രാത്രിയിലാണ് അഖിൽ മാരാർ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ദുര്‍ബലരാണെന്നും അതിനാലാണ് ഇന്ത്യന്‍ ഭരണ ഘടന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതെന്നുമുള്ള പരാമർശം നടത്തിയത്. ജുനൈസ്, വൈബർ ഗുഡ് ദേവു, ഗോപിക എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്. അതുപോലെ കിച്ചണിൽ നടന്ന ഒരു ചർച്ചയ്ക്കിടയിലാണ് ആൺ, പെൺ, പിന്നെ നാദിറ എന്നുള്ള വെത്യാസം ഒന്നുമില്ല എന്നൊരു പരാമർശം താരം നടത്തിയത്. വീക്കിലി ടാസ്‌ക് സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ആയിരുന്നു ഇത്. ഷിജു, മനീഷ, ദേവു എന്നിവർ അവിടെ ഉണ്ടായിരുന്നെങ്കിലും ‘മാരാരേ ഇതൊക്കെ പുറത്തേക്ക് പോയാൽ ഉണ്ടല്ലോ’ എന്നൊരു മുന്നറിയിപ്പ് മാത്രമാണ് ദേവു നൽകിയത്. അല്ലാതെ മാരാരിന്റെ ആ വാക്കുകളെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും ഇക്കാര്യങ്ങൾ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റും.

Noora T Noora T :